Quantcast

ഫാഷിസത്തെ ചെറുക്കാൻ പാർലമെന്റ് തിരഞ്ഞടുപ്പിൽ മതേതര വിശ്വാസികൾ ഒരുമിച്ച് നിൽക്കണം: ദമ്മാം കൊണ്ടോട്ടി കെ.എം.സി.സി.

MediaOne Logo

Web Desk

  • Published:

    30 Jan 2024 6:35 AM GMT

ഫാഷിസത്തെ ചെറുക്കാൻ പാർലമെന്റ് തിരഞ്ഞടുപ്പിൽ മതേതര വിശ്വാസികൾ ഒരുമിച്ച് നിൽക്കണം: ദമ്മാം കൊണ്ടോട്ടി കെ.എം.സി.സി.
X

ദമ്മാം: ഇന്ത്യയിൽ ഫാഷിസ്റ്റ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള അവസാന അവസരമാണ് 2024-ൽ നടക്കാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പെന്നും അതിനായി മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ദമ്മാം കൊണ്ടോട്ടി നിയോജക മണ്ഡലം കെ.എം.സി.സി എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. മതേതര ഇന്ത്യയുടെ തിരിച്ചുവരവിനായി പ്രതിപക്ഷ പാർട്ടികൾ ഐക്യത്തോട് കൂടി ഇന്ത്യ മുന്നണിക്ക് കീഴിൽ അണിനിരക്കുന്നില്ലങ്കിൽ പരിപാവനമായ ഇന്ത്യയുടെ ചരിത്രം പോലും സംഘ്പരിവാര ശക്തികൾ വെറും കെട്ട് കഥകൾ മാത്രമാക്കി മാറ്റിയെഴുതും. ഭാവി ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കാനുള്ള നിർണ്ണായക പോരാട്ടമാണ് വരുന്ന പാർലമന്റ് ഇലക്ഷൻ എന്നുള്ളത് കൊണ്ട് തന്നെ ഇന്ത്യയിലെ പൊതു ജനങ്ങൾക്കൊപ്പം പ്രവാസി സമൂഹവും വരുന്ന തെരഞ്ഞെടുപ്പിനെ ഗൗരവത്തോട് കൂടി കാണണം. 2024-പാർലമന്റ് തിരഞ്ഞെടുപ്പിനെ മുൻ നിർത്തി പ്രവാസികളെ ബോധവൽകരിക്കുന്നതിനും ശക്തമായ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിനുമായി ജാതി, മത, രാഷ്ട്രീയ ബേധമന്യേ പ്രവിശ്യയിലെ മുഴുവൻപ്രവാസി സംഘടനകളുടെയും നേതാക്കന്മാരെയും, പ്രവർത്തകരെയും, ഒരുമിച്ച് ചേർത്ത് 'മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് പ്രവാസ ഭൂമികയിൽ സ്‌നേഹ സംഗമം'-എന്ന ക്യാപ്ഷനിൽ ചായ സൽക്കാര വിരുന്ന് സംഘടിപ്പിക്കും. ഫെബ്രുവരി രണ്ടാം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് അൽ-റയാൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രവിശ്യയിലെ സാമൂഹിക, സാംസ്‌കാരിക, കലാ, കായിക, ബിസ്സിനസ്സ് മേഖലകളിലെ പ്രമുഖർ സംബന്ധിക്കും. കുടുംബിനികളും കുട്ടികളുമടക്കമുള്ളവരുടെ വിവിധ മത്സരങ്ങളും, കലാ കായിക പ്രകടനങ്ങളും, നടക്കും.

അൽഖോബാറിൽ ചേർന്ന എക്‌സിക്യൂട്ടീവ് യോഗം സൗദി കെഎംസിസി നാഷണൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ആസിഫ് മേലാങ്ങാടി അധ്യക്ഷനായ യോഗത്തിൽ സഹീർ മജ്ദാൽ, അസിസ് കുറുപ്പത്ത്, അഫ്താബ് റഹ്‌മാൻ, റഫീഖ്, സലീൽ , ജലീൽ തുടങ്ങിയവർ സംബന്ധിച്ചു.ജനറൽ സെക്രട്ടറി റസാഖ് ബാവു സ്വാഗതവും, ഫവാസ് നന്ദിയും പറഞ്ഞു.

TAGS :

Next Story