സീഫ് അവാർഡുകൾ വിതരണം ചെയ്തു
സൗദി ഈസ്റ്റേൺ പ്രവിൻസിലെ എറണാകുളം ജില്ലാ നിവാസികളുടെ കൂട്ടായ്മ എറണാകുളം എക്‌പാട്രിയേറ്റ് ഫെഡറേഷൻ (സീഫ്) 2022-23 വർഷത്തിൽ CBSC, കേരള സിലബസുകളിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ വിജയിച്ചവരെ അവാർഡ് നൽകി ആദരിച്ചു. സീഫ് പ്രസിഡൻറ് സുനിൽ മുഹമ്മദ് ചടങ്ങ് ഉദ്ടഘാടനം ചെയ്തു.
പ്രവാസ ജീവിത കാലയളവിൽ അനുഭവിച്ച സൗകര്യങ്ങളിൽ നിന്നും വിഭിന്നമായ ഒരു ചുറ്റുപാടിലേക്ക് പറിച്ചുനടപ്പെടാൻ പോകുന്ന കുട്ടികൾ സ്വയം ആർജിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും , ജീവിതത്തിൽ വായനാശീലം വളർത്തി കൊണ്ടുവരേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും പ്രസിഡൻ്റ് ഉണർത്തി.
പ്ലസ്ടു വിജയികളായ ഫറൂഖ് പള്ളിക്കര, നിസ്സാർ, മുഹമ്മദ് ഷഹറുൽ ഷമീർ, നഹാന ഫാത്തിമ എന്നിവർക്കും പത്താംതരം വിളയികളായ റേവി അജിത് ജേക്കബ്, ഇഷാൻ മുഹമ്മദ് അഞ്ചക്കുളം, റൈന അജ്മൽ താമരച്ചാലിൽ, മുഹമ്മദ് റയ്യാൻ, റിനോ രെജി, അലെൻ എൽദോ ജോൺ, ഫാത്തിമ സഹ്‌റ, ആയിഷ സന , റവ്ദ ഖാത്തൂൺ , മാളവിക ജഗദീഷ് എന്നിവർക്ക് പത്താം തരത്തിലേയും അവാർഡുകൾ സമ്മാനിച്ചു.
കൂടാതെ MBBS പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫ്രീസ ഹബീബ്, പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മിഷാൽ ഷഫീഖ് എന്നിവരെയും അവാർഡുകൾ നൽകി ആദരിച്ചു. സീഫ് ജനറൽ സെക്രട്ടറി അഷറഫ് ആലുവ സ്വാഗതം പറഞ്ഞു.
പ്രോഗ്രാം കൺവീനർ നാസ്സർ ഖാദർ നന്ദി പറഞ്ഞു. അൻവർ ചെമ്പറക്കി, ഷഫീഖ്, ഷറഫുദീൻ എന്നിവർ നേതൃത്വം നൽകി.
Adjust Story Font
16