ഹാജിമാർക്ക് സേവനം നൽകാൻ സജ്ജമായി തനിമ വളണ്ടിയര്‍മാര്‍
വനിതകളടക്കം നിരവധി പേര്‍ രണ്ട് ഷിഫ്റ്റുകളിലായി വളണ്ടിയര്‍ സേവനത്തിറങ്ങും
ജിദ്ദ:തനിമ മക്ക ഘടകം ഹജ്ജ് വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യന്‍ ഹാജിമാര്‍ മക്കയില്‍ എത്താനിരിക്കെ മക്കയിലെ മലയാളി വളണ്ടിയര്‍മാര്‍ ഹജ്ജ് സേവനത്തിനുള്ള ഒരുക്കത്തിലാണിപ്പോള്‍.
മക്കയിലേക്ക് ഹാജിമാര്‍ എത്തി തുടങ്ങിയതോടെ സേവനത്തിന് സജ്ജരായി വളണ്ടിയര്‍മാര്‍. തനിമക്ക് കീഴില്‍ വളണ്ടിയര്‍ സേവനമനുഷ്ടിക്കുന്നവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കി. മക്ക അസീസിയയിലെ തനിമ സെന്ററില്‍ സംഘടിപ്പിച്ച ക്യാമ്പ് പ്രൊവിന്‍സ് പ്രസിഡന്റ് നജ്മുദ്ദീന്‍ അമ്പലങ്ങാടന്‍ ഉല്‍ഘാടനം ചെയ്തു.
വളണ്ടിയര്‍ ജാക്കറ്റ് പ്രകാശനം അബ്ദുല്‍ഹക്കീം ആലപ്പി നിര്‍വ്വഹിച്ചു. വനിതകളടക്കം നിരവധി പേര്‍ രണ്ട് ഷിഫ്റ്റുകളിലായി വളണ്ടിയര്‍ സേവനത്തിറങ്ങും. ഇന്ത്യന്‍ ഹജ്ജ് മിഷന്റെ സഹകരണത്തോടെയാണ് തനിമ വളണ്ടിയര്‍ സേവനം നല്‍കകുക. ഹാജിമാര്‍ താമസിക്കുന്ന ഇടങ്ങള്‍, ഹറമിന്റെ വിവിധ ഭാഗങ്ങള്‍, ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് സേവനം ഉറപ്പ് വരുത്തും. മുഴുസമയം സേവനം ലഭ്യമാക്കാന്‍ പ്രത്യേക ഹെല്‍പ്പ് ലൈന്‍ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അബ്ദുല്‍ മജീദ് വേങ്ങര അബ്ദുല്‍ ഹക്കീം ആലപ്പുഴ, ഷാനിബ നജാത്ത്, ടി.കെ ഷമീം എന്നിവര്‍ സംസാരിച്ചു.
Adjust Story Font
16