അനധികൃതമായി വിറക് വില്‍പ്പന നടത്തിയ ഏഴു പേര്‍ പിടിയില്‍
സുഡാന്‍ ഈജിപ്ഷ്യന്‍ പൗരന്മാരാണ് മക്കയില്‍ പിടിയിലായത്
സൗദിയില്‍ അനധികൃതമായി വിറകും കരി ഉല്‍പന്നങ്ങളും വില്‍പ്പന നടത്തിയ ഏഴ് വിദേശികള്‍ പിടിയിലായി. രാജ്യം ശൈത്യത്തിലേക്ക് കടന്നതോടെ പരിസ്ഥിതി ജല, കൃഷി മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
അനുമതിയില്ലാതെ മരം മുറിക്കുന്നതും വിറക് ഉല്‍പാദിപ്പിക്കുന്നതും വിപണനം ചെയ്യുന്നതും സൗദിയില്‍ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പാരിസ്ഥിതിക നിയമലംഘനങ്ങള്‍ തടയുന്നതിന് പരിശോധന ശക്തമാക്കിയിരിക്കുകയാണ് സൗദി പരിസ്ഥിതി ജല കൃഷി മന്ത്രാലയം.
രാജ്യം ശൈത്യത്തിലേക്ക് കടന്നതോടെ അനധികൃതമായി മരം മുറിക്കുന്നതും വിറക് ഉല്‍പാദിപ്പിക്കുന്നതും വിപണനം നടത്തുന്നതും കര്‍ശനമായി വിലക്കിയിട്ടുണ്ട്. മക്ക പ്രവിശ്യയില്‍ നടത്തിയ പരിശോധനയിലാണ് വിദേശികള്‍ പിടിയിലായതായി മന്ത്രാലയം വെളിപ്പെടുത്തിയത്.
നാല് സുഡാന്‍ പൗരന്‍മാരും മൂന്ന് ഈജിപ്ഷ്യന്‍ സ്വദേശികളുമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 115 ക്യുബിക് മീറ്ററിലധികം പ്രാദേശിക വിറകും കരിയും പിടിച്ചെടുത്തു. തുടര്‍ നടപടിക്കായി ഇവരെ പബ്ലിക് പ്രൊസിക്യൂഷന് കൈമാറി.
ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് സൗദിയില്‍ കടുത്ത ശിക്ഷയും പിഴയുമാണ് ലഭിക്കുക. വിറക് ഉല്‍പന്നങ്ങള്‍ക്ക് ക്യുബിക് മീറ്ററിന് പതിനാറായിരം റിയാല്‍ വീതം പിഴ ചുമത്തും. ഒപ്പം ജയില്‍ ശിക്ഷയും. വിദേശിയാണെങ്കില്‍ നാടുകടത്തുകയും ചെയ്യും.
Adjust Story Font
16