അറഫാസംഗമത്തിന് തുടക്കം; മാനവ ഐക്യത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ച് ശൈഖ് യൂസുഫ് ബിൻ സഈദ്
20 ലക്ഷം ഹാജിമാരാണ് അറഫയിൽ സംഗമിച്ചത്.
മക്ക: ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിന് തുടക്കം. 20 ലക്ഷം ഹാജിമാരാണ് അറഫയിൽ സംഗമിച്ചത്. നമിറ പള്ളിയിൽ സൗദി ഉന്നത പണ്ഡിത സഭാംഗം ശൈഖ് യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദ് അറഫാ പ്രഭാഷണം നിർവഹിച്ചു. വിവേചനങ്ങളില്ലാത്ത ലോകത്തിനായി നിലകൊള്ളാൻ അദ്ദേഹം വിശ്വാസികളെ ഉണർത്തി.
പ്രവാചകൻ അറഫയിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ശൈഖ് യൂസുഫ് ഊന്നിപ്പറഞ്ഞത്. മുസ്‌ലിം ലോകത്തിന്റെ ഐക്യത്തിന്റെ പ്രധാന്യവും കുടുംബം നിലനിൽക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉണർത്തി.
ഇന്ന് രാവിലെയോടെയാണ് ഹാജിമാർ അറഫയിലെത്തിച്ചത്. സൂര്യാസ്തമയം വരെ ഹാജിമാർ അറഫയിൽ തങ്ങും. ഹജ്ജ് എന്നാൽ അറഫ എന്നാണ് പ്രവാചകൻ പഠിപ്പിച്ചത്. അറഫയിൽ എത്താത്തവർക്ക് ഹജ്ജിന്റെ പുണ്യം ലഭിക്കില്ല. അതുകൊണ്ട് തന്നെ ഹാജിമാരെ അറഫയിലെത്തിക്കാൻ വിപുലമായ സംവിധാനമാണ് സൗദി ഭരണകൂടം ഏർപ്പെടുത്തിയിരുന്നത്.
Adjust Story Font
16