Quantcast

സൗദി അരാംകോയുടെ ഓഹരികൾ പുറത്ത് പോയില്ല; ഭൂരിഭാഗവും സ്വന്തമാക്കിയത് സർക്കാർ സ്ഥാപനങ്ങൾ

വിറ്റഴിച്ച ഓഹരികളിൽ 97.62ശതമാനവും സർക്കാർ അനുബന്ധ സ്ഥപനങ്ങൾ സ്വന്തമാക്കിയതായാണ് റിപ്പോർട്ട്.

MediaOne Logo

Web Desk

  • Published:

    10 Jun 2024 5:04 PM GMT

സൗദി അരാംകോയുടെ ഓഹരികൾ പുറത്ത് പോയില്ല; ഭൂരിഭാഗവും സ്വന്തമാക്കിയത് സർക്കാർ സ്ഥാപനങ്ങൾ
X

റിയാദ്: സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ഓഹരികൾ ഭൂരിഭാഗവും പുറത്ത് പോയിട്ടില്ലെന്ന് കണക്കുകൾ. കമ്പനിയുടെ വിറ്റഴിച്ച ഓഹരികളിൽ 97.62ശതമാനവും സർക്കാർ അനുബന്ധ സ്ഥപനങ്ങൾ സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. ജൂൺ ആദ്യ വാരത്തിലാണ് കമ്പനിയുടെ ഓഹരികൾ രണ്ടാം ഘട്ട പബ്ലിക് ഓഫറിംഗിലൂടെ വിറ്റഴിച്ചത്. 1.545 ബില്യൺ ഷെയറുകളാണ് ഇത്തരത്തിൽ വിൽപ്പന നടത്തിയത്. ഏതാനം മണിക്കൂറുകൾ കൊണ്ട് വിറ്റഴിച്ച ഓഹരികളിൽ ഭൂരിഭാഗവും സർക്കാരും അനുബന്ധ സർക്കാർ സ്ഥാപനങ്ങളും സ്വന്തമാക്കുകയായിരുന്നു. രാജ്യത്തിനകത്തുള്ള ചെറുകിട സംരഭകർക്കും വിദേശ നിക്ഷേപകർക്കും നിശ്ചിത വിഹിതം ഓഹരികൾ അനുവദിച്ചു. അന്താരാഷ്ട്ര നിക്ഷേപകർക്ക് 0.73ശതമാനവും, ആഭ്യന്തര നിക്ഷേപകർക്ക് 0.89ശതമാനവും, റീട്ടെയിൽ നിക്ഷേപകർക്ക് 0.76 ശതമാനം ഓഹരികളും ഇത്തരത്തിൽ അനുവദിച്ചു. രാജ്യത്ത് പ്രഖ്യാപിച്ച വമ്പൻ പദ്ധതികളുടെ പൂർത്തീകരണത്തിനും ദേശീയ പരിവർത്തന പദ്ധതികൾക്കും ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് സൗദി അരാംകോയുടെ കൂടുതൽ ഓഹരികൾ വിൽപ്പന നടത്തിയത്.

TAGS :

Next Story