Quantcast

ഇസ്രായേലിലേക്കല്ലാത്ത കപ്പലുകള്‍ ആക്രമിക്കില്ലെന്ന് ഹൂത്തികള്‍; ചെങ്കടല്‍ വഴിയുള്ള കപ്പല്‍ സര്‍വീസ് പുനരാരംഭിക്കാന്‍ കമ്പനികള്‍

ചെങ്കടല്‍ വഴി സര്‍വീസ് നിര്‍ത്തിയതോടെ കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-12-28 19:14:13.0

Published:

28 Dec 2023 5:53 PM GMT

Companies that halted shipping services through the Red Sea for fear of Houthi attacks are resuming cargo operations, Shipping services to resume in Red Sea
X

ദമാം: ഹൂത്തികളുടെ ആക്രമണം ഭയന്ന് ചെങ്കടല്‍ വഴിയുള്ള കപ്പല്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ച കമ്പനികള്‍ വീണ്ടും ചരക്കുനീക്കം ആരംഭിക്കുന്നു. ഡെന്‍മാര്‍ക്ക് ആസ്ഥാനമായുള്ള മെഴ്‌സ്‌ക് കമ്പനി വരും ദിവസങ്ങളില്‍ സര്‍വീസ് പുരനരാരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന് പുറമെ ഹെപക് ലോയിഡും ഇതുവഴിയുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.

യമനിലെ ഹൂത്തികളുടെ ആക്രമണം ഭയന്ന് സര്‍വീസുകള്‍ നിര്‍ത്തിവച്ച ആഗോള കപ്പല്‍ കമ്പനികള്‍ വീണ്ടും ഇതുവഴിയുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുകയാണ്. ഷിപ്പിംഗ് ഭീമന്മാരായ മെഴ്‌സ്‌കും ഹെപക് ലോയിഡുമാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. വരും ദിവസങ്ങളില്‍ സൂയസ് കനാല്‍ വഴിയുള്ള ഡസനോളം സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തതായി മെഴ്‌സ് വൃത്തങ്ങള്‍ അറിയിച്ചു.

ഇസ്രായേലിലേക്കുള്ളതല്ലാത്ത കപ്പലുകളെ ആക്രമിക്കില്ലെന്ന് ഹൂത്തികള്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കമ്പനികള്‍ വീണ്ടും സര്‍വീസുകള്‍ ആരംഭിക്കുന്നത്. ചെങ്കടല്‍ വഴി സര്‍വീസ് നിര്‍ത്തിയതോടെ കമ്പനികളുടെ ഓഹരികളില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒപ്പം ആഫ്രിക്ക വഴിയുള്ള സര്‍വീസ് വലിയ സമയനഷ്ടത്തിലേക്കും ഫീസ് വര്‍ധനവിലേക്കും നയിച്ചു. ഇത് ആഗോള ചരക്കുനീക്കത്തെ സാരമായി ബാധിക്കുകയും ചെയ്തു.

ഷിപ്പിങ് കമ്പനികള്‍ വാര്‍ സെസ് ഏര്‍പ്പെടുത്തുന്നതിലേക്കും പ്രതിസന്ധി കൊണ്ടെത്തിച്ചു. എന്നാല്‍ പഴയത് പോലെ ചെങ്കടല്‍ വഴി സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് കമ്പനികളുടെ ഭാഗത്തുനിന്നും പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

Summary: Companies that halted shipping services through the Red Sea for fear of Houthi attacks are resuming cargo operations

TAGS :

Next Story