സൗദി - ബഹറൈൻ കോസ്വേയിൽ ഹ്രസ്വകാല വാഹന ഇൻഷൂറൻസെടുക്കാൻ അവസരം
ജൂലൈ മുതൽ പുതിയ സൗകര്യം നിലവിൽ വരും
ദമ്മാം: സൗദി -ബഹറൈൻ അതിർത്തിയായ കിങ് ഫഹദ് കോസ് വേയിൽ വാഹനങ്ങൾക്ക് ഹ്രസ്വകാലടിസ്ഥാനത്തിൽ ഇൻഷൂറൻസ് അനുവദിക്കുന്നതിന് അവസരമൊരുങ്ങുന്നു. ജൂലൈ ഒന്ന് മുതൽ നിയമം പ്രാബല്യത്തിലാകുമെന്ന് കോസ് വേ അതോറിറ്റി അറിയിച്ചു. മൂന്ന് മുതൽ പത്ത് ദിവസത്തേക്കാണ് ഹ്രസ്വകാലാടിസ്ഥാനത്തിൽ ഇൻഷൂറൻസ് അനുവദിക്കുക. ഇലക്ട്രോണിക് പ്ലാറ്റ് ഫോം വഴിയാണ് ഇതിന് അവസരമൊരുക്കുക.
സൗദിയിൽ നിന്ന് ബഹറൈനിലേക്ക് കടക്കുന്ന വാഹനങ്ങൾക്കാണ് സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുക. ഇൻഷൂറൻസ് നടപടികൾ സുഗമമാക്കുന്നതിനും കോസ് വേയിലെ തിരക്ക് കുറക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിക്കുന്നത്. ഇലക്ട്രോണിക് രീതിയിൽ പണമടച്ച് ഓൺലൈൻ വഴി ഇൻഷൂറൻസ് ഡോക്യുമെന്റ് സ്വന്തമാക്കാൻ ഇത് വഴി സാധിക്കും.
Next Story
Adjust Story Font
16