Quantcast

മദീനയിൽ നൂറ് ഇലക്ട്രിക് വാഹനങ്ങളുമായി ഷട്ടിൽ സർവീസ് ആരംഭിച്ചു

മസ്ജിദു നബവി, ഖുബ മസ്ജിദ്, സയ്യിദു ശുഹദാഅ് സ്‌ക്വയർ എന്നിവക്കിടയിലാണ് ആദ്യ ഘട്ടത്തിൽ ഷട്ടിൽ സർവീസുകൾ

MediaOne Logo

Web Desk

  • Published:

    8 Jan 2023 6:29 PM GMT

മദീനയിൽ നൂറ് ഇലക്ട്രിക് വാഹനങ്ങളുമായി ഷട്ടിൽ സർവീസ് ആരംഭിച്ചു
X

മദീനയിൽ നൂറ് ഇലക്ട്രിക് വാഹനങ്ങളുമായി ഷട്ടിൽ സർവീസുകളാരംഭിച്ചു. അടുത്ത ആറ് മാസത്തിനുള്ളിൽ അഞ്ഞൂറോളം വാഹനങ്ങൾ സേവനത്തിനിറക്കുമന്ന് മദീന നഗരസഭ അറിയിച്ചു. താമസക്കാർക്കും സന്ദർശകർക്കുമുള്ള ഗതാഗത സേവനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.

മസ്ജിദു നബവി, ഖുബ മസ്ജിദ്, സയ്യിദു ശുഹദാഅ് സ്‌ക്വയർ എന്നിവക്കിടയിലാണ് ആദ്യ ഘട്ടത്തിൽ ഷട്ടിൽ സർവീസുകൾ. ഇതിനായാണ് ഇലക്ട്രിക് വാഹനങ്ങൾ നഗരസഭ നിരത്തിലിറക്കിയത്. വ്യക്തിഗത ഗതാഗത സേനങ്ങൾക്കുള്ള ആദ്യ പദ്ധതിയാണിത്. പ്രവാചകന്റെ പള്ളിയിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിനായി മുഴുസമയവും ഇവ പ്രവർത്തിക്കും. 5 മുതൽ 7 വരെ ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുളള ചെറു വാഹനങ്ങൾ. ഇലക്ട്രിക് ബസുകൾ, 60 പേർക്ക് സഞ്ചരിക്കാവുന്ന വലിയ വാഹനങ്ങൾ എന്നിവയാണ് സാധാരണ ഗതാഗത സംവിധാനത്തിന്റെ ഭാഗമായി സർവീസ് നടത്തുക.

അടുത്ത ആറ് മാസത്തിനുള്ളിൽ അഞ്ഞൂറോളം വാഹനങ്ങൾ പുറത്തിറക്കുകയാണ് നഗരസഭയുടെ ലക്ഷ്യം. ഇതിലൂടെ നിക്ഷേപ സാഹചര്യങ്ങൾ സൃഷ്ടിക്കാനും മേഖലയിലെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. താമസക്കാർക്കും സന്ദർശകർക്കും വിവിധ ഗതാഗത മാർഗങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് മദീന നഗരസഭ വിശദീകരിച്ചു.


Shuttle service started in Madinah with 100 electric vehicles

TAGS :

Next Story