Quantcast

വീട്ട് ജോലിക്കെത്തി ദുരിതത്തിലായ ആറ് വനിതകൾ നാടണഞ്ഞു

എംബസിയുടെയും സാമുഹ്യ പ്രവർത്തകരുടെയും സഹായത്തോടെയാണ് മടക്കം സാധ്യമായത്

MediaOne Logo

Web Desk

  • Updated:

    2023-09-01 19:23:36.0

Published:

1 Sep 2023 7:30 PM GMT

വീട്ട് ജോലിക്കെത്തി ദുരിതത്തിലായ ആറ് വനിതകൾ നാടണഞ്ഞു
X

ദമ്മാം: സൗദിയിൽ വീട്ട്‌ജോലിക്കെത്തി ദുരിതത്തിലായ ആറ് വനിതകൾ കൂടി നാട്ടിലേക്ക് മടങ്ങി. സ്പോൺസർ ഹുറൂബിൽ പെടുത്തിയതിനെ തുടർന്ന് ഇന്ത്യൻ എംബസിയിയിൽ അഭയം തേടിയവരാണിവർ. എംബസിയുടെയും സാമുഹ്യ പ്രവർത്തകരുടെയും സഹായത്തോടെയാണ് മടക്കം സാധ്യമായത്.

തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് നാട്ടിലേക്ക് മടങ്ങിയത്. ആറ് മാസം മുതൽ എട്ട് വർഷം വരെയായി സൗദിയിലെത്തിയവരാണിവർ. മാസങ്ങൾ ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതായതോടെ വീട് വിട്ടിറങ്ങി. ഇതിനിടെ സ്പോൺസർമാർ ഇവരെ ഹുറൂബ് അഥവ ഒളിച്ചോട്ടത്തിൽ പെടുത്തി. റിയാദിലെ ഇന്ത്യൻ എംബസിയിൽ അഭയം തേടിയ ഇവരെ സാമൂഹ്യ പ്രവർത്തകരെ ഏൽപ്പിക്കുകയായിരുന്നു.

സാമൂഹ്യ പ്രവർത്തകരായ മജ്ഞു, മണിക്കുട്ടൻ, നാസ് വക്കം എന്നിവർ ചേർന്ന് ദമ്മാം തർഹീൽ വഴി ആറുപേർക്കും എക്സിറ്റ് നേടിക്കൊടുത്തു. ഇന്ത്യൻ എംബസി ഔട്ട് പാസും വിമാനടിക്കറ്റും കൂടി എടുത്ത് നൽകിയതോടെ ആറു പേരും കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.

TAGS :

Next Story