സൗദിയിൽ ഇന്ത്യൻ തൊഴിലാളികൾക്കും നൈപുണ്യ പരിശോധന
ആദ്യ ഘട്ടത്തിൽ അഞ്ച് പ്രഫഷനുകളിലെ റിക്രൂട്ട്മെന്റുകൾക്കാണ് നിബന്ധന ബാധകമാകുക
ഇന്ത്യയിൽ നിന്നുള്ള തൊഴിൽ റിക്രൂട്ട്മെൻ്റുകൾക്ക് സൗദി അറേബ്യ തൊഴിൽ നൈപുണ്യ പരിശോധന ആരംഭിക്കുന്നു. ജനുവരി മുതൽ അഞ്ച് പ്രഫഷനുകൾക്ക് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ തൊഴിൽ നൈപുണ്യ പരിശോധന ആരംഭിക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
പരിചയ സമ്പന്നരായ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും തൊഴിൽ രംഗത്തെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനുവരിൽ മുതൽ ഇന്ത്യയിൽ നിന്നുള്ള തൊഴിൽ റിക്രൂട്ട്മെന്റുകൾക്ക് തൊഴിൽ നൈപുണ്യ പരിശോധന നടത്തുമെന്ന് സൗദി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തിൽ അഞ്ച് പ്രഫഷനുകളിലെ റിക്രൂട്ട്മെന്റുകൾക്കാണ് നിബന്ധന ബാധകമാകുക.
പ്ലംബർ, ഇലക്ട്രീഷൻ, വെൽഡർ, റഫ്രിജറേഷൻ എയർകണ്ടീഷനിംഗ് ടെക്നീഷ്യൻ, ഓട്ടോമൊബൈൽ ഇലക്ട്രീഷ്യൻ തുടങ്ങിയ തസ്തികകൾക്കാണ് ടെസ്റ്റ് ബാധകമാകുക. ന്യൂഡൽഹി, മുംബൈ നഗരങ്ങളിൽ വെച്ചാണ് പരിശോധന നടത്തുക. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെയും സാങ്കേതിക തൊഴിലധിഷ്ഠിത പരിശീലന കോർപ്പറേഷന്റെയും സഹകരണത്തോടെ 2021 മാർച്ചിലാണ് തൊഴിൽ നൈപുണ്യ പരിശോധനക്ക് മന്ത്രാലയം തുടക്കം കുറിച്ചത്.
Adjust Story Font
16