സൗദികള്‍ക്കിടയില്‍ തൊഴിലില്ലായ്‍മാ നിരക്കില്‍ നേരിയ വര്‍ധന
2023 മൂന്നാം പാദത്തില്‍ തൊഴിലില്ലായ്‍മാ നിരക്ക് 8.6 ശതമാനമായി ഉയര്‍ന്നു
റിയാദ്: സൗദിയില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കില്‍ നേരിയ വര്‍ധന. ഈ വര്‍ഷം മൂന്നാം പാദത്തില്‍ രണ്ടാം പാദത്തെ അപേക്ഷിച്ച് ദശാംശം മൂന്ന് ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ തൊഴിലില്ലായ്മാനിരക്ക് വീണ്ടും 8.6യി ഉയര്‍ന്നു.
സൗദിയിലെ യുവതി-യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികള്‍ക്കിടെ വീണ്ടും നിരക്കില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. 2023 മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 8.6 ശതമാനം ആയി ഉയര്‍ന്നു. തൊട്ട് മുമ്പത്തെ പാദത്തിലിത് 8.3 ശതമാനമായിരുന്നിടത്താണ് വര്‍ധന രേഖപ്പെടുത്തിയത്.
ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മൂന്ന് മാസത്തിനിടെ സ്വദേശി വനിതകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് 35.9 ശതമാനമായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ മൊത്തം തൊഴിലെടുക്കുന്നവരുടെ പ്രായത്തിലുള്ള ജനസംഖ്യാനുപാതിക തൊഴിലില്ലായ്മ മൂന്നാം പാദത്തില്‍ 5.1 ശതമാനമായി വര്‍ധിച്ചു. രണ്ടാം പാദത്തിലിത് 4.9 ശതമാനമായിരുന്നിടത്താണ് വര്‍ധന.
Summary: Slight increase in unemployment rate in Saudi Arabia
Adjust Story Font
16