സൗദിയിൽ ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് വരുമാനം കൂടിയതായി കണക്കുകൾ
ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം 1.26 ട്രില്യണ്‍ റിയാല്‍ വരുമാനമാണ് നേടിയത്
സൗദിയില്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ വരുമാനം കഴിഞ്ഞ വര്‍ഷം 25 ശതമാനം തോതില്‍ വര്‍ധിച്ചു. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റേതാണ് കണക്കുകള്‍ . ചിലവ് കൂടിയ വർഷമായിട്ടും വരവ് വർധിച്ചത് നേട്ടമായാണ് അതോറിറ്റി കാണുന്നത്.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം 1.26 ട്രില്യണ്‍ റിയാല്‍ വരുമാനമാണ് നേടിയത്. സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ചെലവ് 659.5 ബില്യണ്‍ റിയാലായിരുന്നു. 33 ശതമാനം വര്‍ധന. സര്‍വീസ് ആനുകൂല്യങ്ങളടക്കം ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷം 155.8 ബില്യണ്‍ റിയാല്‍ വിതരണം ചെയ്തിരുന്നു.
തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം കൂടുതലാണിത്. 2020 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഇടത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തന വരുമാനം 16 ശതമാനം കൂടി. ചെറുകിട സ്ഥാപനങ്ങളുടെ വരുമാനം 35 ശതമാനവും ഉയർന്നു. ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ വരുമാന നേട്ടം രാജ്യത്തെ സാമ്പത്തിക വളർച്ച കൂടിയാണ് കാണിക്കുന്നത്.
Adjust Story Font
16