മക്കയിൽ തിരിക്ക് നിയന്ത്രിക്കാൻ സ്മാർട്ട് വാൾ സ്ക്രീനുകൾ
അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങളാണ് മക്കയിലെ മസ്ജിദുൽ ഹറമിലും പരിസരങ്ങളിലും ഒരുക്കിയിട്ടുള്ളത്

ജിദ്ദ: റമദാനിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് മക്ക. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങളാണ് മക്കയിലെ മസ്ജിദുൽ ഹറമിലും പരിസരങ്ങളിലും ഒരുക്കിയിട്ടുള്ളത്. 200 ലധികം സ്മാർട്ട് വാൾ സ്ക്രീനുകൾ മക്കയിലേക്ക് കമാന്റെ ആൻഡ് കൺട്രോൾ സെൻററിൽ ഇതിനായി ഒരുക്കിയിട്ടുണ്ട്.
മക്കയിലേക്കുള്ള 11 പ്രവേശന കവാടം മുതൽ നിരീക്ഷമ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടം മുതൽ ഹറം പള്ളിയുടെ മുഴുവൻ നിലകളും ഉൾഭാഗവും, മുറ്റങ്ങളും ഹറമിലേക്കുള്ള പ്രധാന തെരുവുകളും പൊതു ഗതാഗത സ്റ്റേഷനുകളും, ഗതാഗത സംവിധാനവും വരെ മുഴുസമയവും ക്യാമറ നിരീക്ഷണത്തിലാണ്. മസ്ജിദുല്‍ ഹറാമിലേക്കും തിരിച്ചുമുള്ള വിശ്വാസികളുടെ പോക്കുവരവുകൾ മാത്രമല്ല, ആളുകളുടെ ചലനത്തിൻ്റെ തീവ്രത പോലും നിരീക്ഷിക്കാൻ കഴിയുന്ന നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഈ ക്യാമറകൾ ഓപ്പറേഷൻ സെന്ററുമായും നിരീക്ഷണ കേന്ദ്രവുമായും ബന്ധിപ്പിച്ചിരിക്കും. ഓപ്പറേഷൻ റൂമിൽ നിന്നും അപ്പപ്പോൾ ലഭിക്കുന്ന നിർദേശങ്ങൾക്കനുസരിച്ചാണ് ഓരോ ഭാഗങ്ങളിലും നിശ്ചയിച്ചിട്ടുള്ള സുരക്ഷാ ജീവനക്കാർ പ്രവർത്തിക്കുന്നത്. മക്കയിലേക്കുള്ള വാഹന ഗാതാഗത നിയന്ത്രണം മാത്രമല്ല, വിവിധ വഴികളിലൂടെ ഹറമിലേക്ക് വരുന്നതും പോകുന്നതുമായ കാൽ നടയാത്രക്കാരുടെ നീക്കങ്ങൾ പോലും സുരക്ഷാ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്നത് ക്യാമറ ദൃശ്യങ്ങൾ നിരീക്ഷിച്ച് ഓപ്പറേഷൻ റൂമിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ പാലിച്ചാണ്. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയുമായി സഹകരിച്ചാണ് പ്രവർത്തനം.
Adjust Story Font
16