Quantcast

റഹീം ദിയ ധന സമാഹരണം: ബിരിയാണി ചലഞ്ചിൽ സ്മാർട്ട് വേ സഹായഹസ്തം 3,45,750 ലക്ഷം കൈമാറി

സ്മാർട്ട് വേ സഹായഹസ്തം സംഘടനയുടെ 25 വാഹനങ്ങൾ ബിരിയാണി വിതരണത്തിനായി സൗജന്യ സർവീസ് നടത്തി

MediaOne Logo

Web Desk

  • Published:

    12 April 2024 8:43 AM GMT

Abdu Rahim Dia Fundraising: Smart Way Sahaya hastham hands over 3,45,750 Lakhs in Biryani Challenge
X

റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന അബ്ദുറഹീം ദിയ ധന സമാഹരണത്തിന് റിയാദിലെ കോഡിനേഷൻ കമ്മിറ്റി നടത്തിയ ബിരിയാണി ചലഞ്ചിലൂടെ സ്മാർട്ട് വേ സഹായഹസ്തം കണ്ടെത്തിയ തുക കൈമാറി. 632 ബിരിയാണി വിൽപ്പന നടത്തി 345,750 ലക്ഷം രൂപ (15800 റിയാൽ)യാണ് സ്മാർട്ട് വേ സഹായഹസ്തം കോഡിനേഷൻ കമ്മിറ്റിക്ക് കൈമാറിയത്. റിയാദ് ഡി പാലസ് ഓഡിറ്റോറിയത്തിൽ ചേർന്ന കോഡിനേഷൻ കമ്മിറ്റി യോഗത്തിൽ രക്ഷാധികാരി അൻസാർ കൊല്ലം, ട്രഷറർ റഷീദ് കോട്ടയ്ക്കൽ എന്നിവർ ചേർന്ന് ചലഞ്ച് കോഡിനേറ്റർമാരായ സിദ്ദിഖ് തൂവൂർ, നൗഷാദ് ആലുവ, ശിഹാബ് കൊട്ടുകാട് എന്നിവർക്ക് തുക കൈമാറുകയായിരുന്നു.

സ്മാർട്ട് വേ സഹായഹസ്തം സംഘടനയുടെ 25 വാഹനങ്ങൾ ബിരിയാണി വിതരണത്തിനായി സൗജന്യ സർവീസ് നടത്തി. സ്മാർട്ട് വേ സഹായഹസ്തം ജനറൽ സെക്രട്ടറി ഹനീഫ പുത്തനത്താണിയുടെ നേതൃത്വത്തിൽ 65 വളണ്ടിയർമാർ പ്രവർത്തനത്തിന് നേതൃത്വം നൽകി.

TAGS :

Next Story