Quantcast

എം.പി.എൽ ടൂർണമെന്റിൽ സ്മാഷ് തലശേരി ജേതാക്കൾ

എതിരാളികളായ സറീക്ക് മലപ്പുറത്തിനെ 31 റൺസിന് മുട്ടുകുത്തിച്ചാണ് സ്മാഷ് തലശേരി കപ്പിൽ മുത്തമിട്ടത്.

MediaOne Logo

Web Desk

  • Published:

    30 Sept 2023 8:43 PM IST

Smash Thalassery winners in MPL tournament
X

ദമാം: തലശേരി മാഹി ക്രിക്കറ്റ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ മലബാർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിൽ സ്മാഷ് തലശേരി ജേതാക്കളായി. പ്രവിശ്യയിലെ പ്രബലരായ എട്ടു ടീമുകൾ മാറ്റുരച്ച വാശിയേറിയ ടൂർണമെൻ്റിൻ്റെ ഫൈനൽ മൽസരത്തിൽ ക്യാപ്റ്റൻ നിഖിലിൻ്റെ തന്ത്രപരമായ നീക്കങ്ങളിലൂടെ എതിരാളികളായ സറീക്ക് മലപ്പുറത്തിനെ 31 റൺസിന് മുട്ടുകുത്തിച്ചാണ് സ്മാഷ് തലശേരി കപ്പിൽ മുത്തമിട്ടത്.

ടൂർണമെൻ്റിൽ പങ്കെടുത്ത എട്ട് ടീമുകളിൽ കാസ്ക്ക് ദമാം, സ്മാഷ് തലശേരി, സറീക്ക് മലപ്പുറം, ജെ.കെ.സി.സി വയനാട് നാല് ടീമുകളാണ് സെമിയിൽ പ്രവേശിച്ചത്. സറീക്ക് മലപ്പുറം കാസ്ക്കിനെയും സ്മാഷ് തലശേരി ജെ.കെ.സി.സി വയനാടിനെയും തോൽപിച്ച് ഫൈനലിൽ കടന്നു. ബെസ്റ്റ് ബാറ്റ്സ്മാനായി റാഷിദിനെയും ബെസ്റ്റ് ബൗളറായും മാൻ ഓഫ് ദ പ്ലയറായും ആഷിഫിനേയും തിരഞ്ഞെടുത്തു.

സംഘാടക സമിതി ചെയർമാൻ നിമറിൽ നിന്ന് ജേതാക്കളായ സ്മാഷ് തലശേരി ടീം മാനേജർ മുസ്തഫ തലശേരിയും ഉടമ ഫൈസൽ സ്മാഷും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.

TAGS :

Next Story