Quantcast

സൗദിയുടെ ദി ലൈൻ പദ്ധതിക്കായി പ്രത്യേകം കോൺക്രീറ്റ് ഫാക്ടറി; 2025ൽ പ്രവർത്തനം ആരംഭിക്കും

ഫാക്ടറിയിൽ പ്രതിദിനം 20,000 ക്യൂബിക് മീറ്റർ കോൺക്രീറ്റ് ഉൽപാദിപ്പിക്കും

MediaOne Logo

Web Desk

  • Published:

    11 Oct 2024 5:24 PM GMT

സൗദിയുടെ ദി ലൈൻ പദ്ധതിക്കായി പ്രത്യേകം കോൺക്രീറ്റ് ഫാക്ടറി; 2025ൽ പ്രവർത്തനം ആരംഭിക്കും
X

റിയാദ്: സൗദി അറേബ്യയിലെ നിയോം പദ്ധതി പ്രദേശത്ത് 700 മില്യൻ സൗദി റിയാൽ ചിലവഴിച്ച് കോൺക്രീറ്റ് ഫാക്ടറി സ്ഥാപിക്കുന്നു. സ്വപ്ന പദ്ധതിയായ ദി ലൈൻ പദ്ധതിക്കുൾപ്പെടെ കോൺക്രീറ്റ് വിതരണം ചെയ്യാൻ ഉദ്ദേശിച്ചാണ് റെഡിമിക്‌സ് കോൺക്രീറ്റ് ഫാക്ടറി സ്ഥാപിക്കുന്നത്. അസാസ് അൽ മൊഹിലബ് കമ്പനിയുടെ സഹകരണത്തോടെയാകും പ്രവർത്തനം. ഫാക്ടറിയിൽ പ്രതിദിനം 20,000 ക്യൂബിക് മീറ്റർ പരിസ്ഥിതി സൗഹൃദ കോൺക്രീറ്റ് ഉൽപാദിപ്പിക്കും. ഫാക്ടറിയുടെ പ്ലാന്റുകളിൽ കാർബൺ ക്യാപ്ചർ ആൻഡ് യൂട്ടിലൈസേഷൻ സാങ്കേതികവിദ്യയാകും ഉപയോഗിക്കുക. 2025 അവസാനത്തോടെ ഇതിന്റെ പ്രവർത്തനം തുടങ്ങും. നിയോമിൽ നടക്കുന്ന അതിവേഗത്തിലുള്ള പദ്ധതിയുടെ തെളിവാണ് കോൺക്രീറ്റ് പ്ലാന്റുകളുടെ വിതരണം എന്ന് നിയോം ചീഫ് സി.ഇ.ഓ നദ്മി അൽ നാസർ പറഞ്ഞു.

TAGS :

Next Story