Quantcast

മാർബർഗ് വൈറസ് വ്യാപനം; മുൻകരുതൽ ശക്തമാക്കി സൗദി

രാജ്യത്തെ വ്യോമ-കരാതിർത്തികളിൽ പരിശോധന നടത്തും

MediaOne Logo

Web Desk

  • Published:

    3 April 2023 7:49 AM GMT

spread of Marburg virus
X

ആഫ്രിക്കയിൽ പടരുന്ന എബോളക്ക് കാരണമാകുന്ന മാർബർഗ് വൈറസിന്റെ വ്യാപനം തടയുന്നതിന് സൗദി അറേബ്യ മുൻകരുതൽ നടപപടികൾ ശക്തമാക്കി. രാജ്യത്തെ വ്യോമ കരാതിർത്തികളിൽ യാത്രക്കാരെ പരിശോധിക്കുന്നതിന് പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തി.

സൗദിയിൽ ഇതുവരെ മാർബർഗ് വൈറസിന്റെ സാനിധ്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദല്ല അസിരി പറഞ്ഞു. നിലവിൽ ആശങ്കപെടേണ്ടതായ ഒന്നു ഇല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

എന്നാൽ വൈറസ് വ്യാപനം തടയുന്നതിന് വേണ്ട ജാഗ്രത നടപടികൾ തുടരും. ഇതിനായി ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീനലവും നിർദ്ദേശനവും നൽകി വരുന്നുണ്ട്. സംശയാസ്പദമായ കേസുകൾ സൂക്ഷമതയോടും ഉയർന്ന ജാഗ്രതയോടും കൈകാര്യം ചെയ്യുമെന്നും മന്ത്രാലയ പ്രതിനിധി പറഞ്ഞു.

കടുത്ത പനി, രക്തസ്രാവം, അസഹനിയമായ തലവേദന തുടങ്ങിയവ വൈറസിന്റെ ലക്ഷണങ്ങളാണ്. രോഗബാധയേൽക്കുന്നവരിൽ 88ശതമാനം വരെയാണ് മരണനിരക്ക്. നിവലിൽ പ്രതിരോധമാർഗങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.

TAGS :

Next Story