സംഘ്പരിവാര്‍ ബുള്‍ഡോസര്‍ രാജ് അവസാനിപ്പിക്കണമെന്ന് തനിമ സൗദി
പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിച്ച ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യാത്തതിന്റെ പേരില്‍ ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും അവരുടെ വീടുകള്‍ തകര്‍ക്കുകയും ചെയ്യുന്ന യോഗി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയെ ശക്തമായി അപലപിക്കുന്നതായി സൗദി തനിമ കേന്ദ്ര സെക്രട്ടറിയേറ്റ്.
പ്രവാചകനെ നിന്ദിക്കുകവഴി ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ത്ത ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കാതെ അവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് പ്രവാചകനിന്ദ നടത്തിയവര്‍ക്കുള്ള പ്രോത്സാഹനമാണ്. പ്രവാചകനിന്ദ നടത്തിയവരെ പുറമേ തള്ളിപ്പറയുകയും രഹസ്യമായി അവരെ സംരക്ഷിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് സര്‍ക്കാരിന്റെ നിലപാട് കാപട്യമാണെന്നും തനിമ അഭിപ്രായപ്പെട്ടു.
ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യുകയും മര്‍ദ്ധിക്കുകയും ചെയ്ത കേരള പോലീസിന്റെ നടപടിയെയും തനിമ അപലപിച്ചു. ഫാസിസ്റ്റ് ഭീകരതക്കെതിരെ നിയമപരമായും ജനാധിപത്യപരമായും നടക്കുന്ന പ്രതിഷേധങ്ങങ്ങളോട് എല്ലാ ജനാധിപത്യ-മതേതര വിശ്വാസികളും ഐക്യപ്പെടണമെന്നും തനിമ അഭ്യര്‍ത്ഥിച്ചു.
Adjust Story Font
16