Quantcast

കുടുംബ സദസ്സുകളിലൂടെ കോവിഡ് വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണവുമായി സൗദി

കുടുംബ പരിപാടികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ 10000 റിയാല്‍ വരെ പിഴ ചുമത്താനാണ് തീരുമാനം

MediaOne Logo

Web Desk

  • Published:

    22 Aug 2021 3:05 AM GMT

കുടുംബ സദസ്സുകളിലൂടെ കോവിഡ് വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണവുമായി സൗദി
X

കുടുംബ സദസ്സുകളിലൂടെ കോവിഡ് വ്യാപനം തടയുന്നതിനായി സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കുടുംബ പരിപാടികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ 10000 റിയാല്‍ വരെ പിഴ ചുമത്താനാണ് തീരുമാനം.

അനുവദനീയമായ പരിധിയില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് വീടുകള്‍, വിശ്രമ സ്ഥലങ്ങൾ, ഇസ്തിറാഹ്, ഫാം തുടങ്ങിയ ഇടങ്ങളില്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമങ്ങള്‍ക്കെതിരെയാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഒരേ കുടുംബത്തില്‍ പെട്ടവരും ഒരേ വീട്ടില്‍ താമസിക്കുന്നവരുമാണെങ്കില്‍ ഉത്തരവ് ബാധകമല്ല. ഒന്നിലധികം കുടുംബങ്ങൾ കോവിഡ് മാനദണ്ഡം ലംഘിച്ച് ഒത്തുകൂടിയാൽ 10000 റിയാലാണ് പിഴ. കുടുംബ സംഗമങ്ങൾക്ക് വിലക്ക് എന്ന് ഇതിനർഥമില്ല. പകരം പ്രോട്ടോകോൾ പാലിച്ചില്ലെങ്കിലാണ് പിടിവീഴുക. പ്രോട്ടോകോൾ ലംഘിച്ചുള്ള ചടങ്ങുകളിലേക്ക് ആളുകളെ ക്ഷണിക്കുന്നവര്‍ക്കും 10000 റിയാല്‍ പിഴ ചുമത്തും. ഇത്തരം ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി പിഴ ഈടാക്കും.

ലംഘനങ്ങള്‍ തുടരുന്നവര്‍ക്ക് ഇത്തരത്തില്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴയായി ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറയുന്നതാണ് സാഹചര്യം. ഇതിനിടയിൽ ജാഗ്രത കൈവിടാതിരിക്കാനാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

TAGS :

Next Story