Quantcast

സുഡാനിലെ സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള പ്രഖ്യാപനം; ഇരു വിഭാഗങ്ങളും ഒപ്പുവെച്ചു

സൗദി, യു.എസ് സഹകരണത്തോടെ ജിദ്ദയിലാണ് കരാർ ഒപ്പുവെച്ചത്

MediaOne Logo

Web Desk

  • Updated:

    2023-05-12 18:38:31.0

Published:

12 May 2023 5:39 PM GMT

Sudan, War, സുഡാന്‍
X

ജിദ്ദ: സുഡാനിലെ സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാ പ്രഖ്യാപന കരാറിൽ സുഡാനിലെ ഇരു വിഭാഗങ്ങളും ഒപ്പുവെച്ചു. സിവിലിയന്മാർക്ക് ദ്രോഹമുണ്ടാക്കുന്ന ആക്രമണത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഇരുവിഭാഗവും ധാരണയിലെത്തി. സൗദി, യു.എസ് സഹകരണത്തോടെ ജിദ്ദയിലാണ് കരാർ ഒപ്പുവെച്ചത്.

സുഡാൻ സൈന്യത്തിന്‍റെയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്‍റെയും പ്രതിനിധികളാണ് ജിദ്ദയിൽ നടന്ന ചർച്ചയിൽ കരാർ ഒപ്പുവെച്ചു. സൗദി അറേബ്യയുടെയും അമേരിക്കയുടെയും സഹകരണത്തോടെയാണ് കരാർ. കരാറിലെ പ്രധാന വ്യവസ്ഛകൾ ഇവയാണ്. സുഡാനീസ് ജനതയുടെ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുക. സാധാരണക്കാർക്ക് എന്തെങ്കിലും ദോഷം വരുത്താതിരിക്കാൻ സുഡാനീസ് സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും എല്ലാ മുൻകരുതലുകളും സ്വീകരിക്കും. ഉപരോധിച്ചതും ശത്രുത നിലനിൽക്കുന്നതുമായ പ്രദേശങ്ങളിൽ നിന്ന് സിവിലിയന്മാരെ വിട്ടുപോകാം. പൊതു, സ്വകാര്യ സ്ഥാപനങ്ങളിലുള്ളവരെ മാന്യമായ രീതിയിൽ ഒഴിപ്പിക്കാൻ അനുവദിക്കും. മെഡിക്കൽ ഉദ്യോഗസ്ഥരുടെയും പൊതു സ്ഥാപനങ്ങളിലെ ആളുകൾക്ക് സംരക്ഷണം നൽകാനും കരാറിൽ ധാരണയിലെത്തി. മാനുഷിക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ലളിതവും വേഗത്തിലുള്ളതുമായ നടപടി ക്രമങ്ങൾ സ്വീകരിക്കാനും ഇരുവിഭാഗവും ധാരണയിലെത്തിയിട്ടുണ്ട്.

ഒരാഴ്ച മുമ്പാണ് സുഡാനിലെ സംഘർഷം അവസാനിപ്പിക്കുന്നതിന് സൗദിയുടെയും അമേരിക്കയുടെയും മേൽനോട്ടത്തിൽ ശ്രമങ്ങൾ ആരംഭിച്ചത്. ഇതിന്‍റെ തുടർച്ചയായാണ് വ്യാഴാഴ്ച സുഡാൻ സൈന്യത്തിന്‍റെയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്‍റെയും പ്രതിനിധികൾ പ്രതിജ്ഞാകരാറിൽ ഒപ്പുവെച്ചത്. സിവിലിയന്മാർക്ക് ദ്രോഹമുണ്ടാക്കുന്ന ആക്രമണത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഇരുവിഭാഗവും ധാരണയിലെത്തി. സൗദി യു.എസ് മേൽനോട്ടത്തിലുള്ള നീക്കത്തെ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര വേദികളും അഭിനന്ദിച്ചു.

TAGS :

Next Story