Quantcast

തനിമ ഹജ്ജ് വളണ്ടിയർ ടീം; പരിശീലനവും യാത്രയയപ്പും സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    25 Jun 2023 6:09 PM GMT

Tanima Hajj Volunteer Team
X

ദമ്മാം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹജ്ജിനെത്തിയ ഹാജിമാർക്ക് സേവനം ചെയ്യാൻ തനിമയുടെ കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ള വളണ്ടിയർ സംഘം സജ്ജമായതായി സേവന വിഭാഗം അറിയിച്ചു. ഹജ്ജ് സീസൺ ആരംഭിച്ചത് മുതൽ സേവന രംഗത്തുള്ള തനിമയുടെ വളണ്ടിയർ സംഘത്തോടൊപ്പം ഹജ്ജിന്റെ പ്രധാന ദിവസങ്ങളിൽ തീർത്ഥാടകർക്ക്‌ വേണ്ട സഹായങ്ങൾ നിർവ്വഹിക്കുവാനാണ് കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ള സംഘം പുറപ്പെടുന്നത്. വളണ്ടിയർ സംഘത്തിന് ദമ്മാം റോസ് റെസ്റ്റോറന്റിൽ വെച്ച് പരിശീലനം സംഘടിപ്പിച്ചു.

തനിമ പ്രോവിൻസ് പ്രസിഡന്റ് അൻവർ ഷാഫിയുടെ അധ്യക്ഷതയിൽ വളണ്ടിയർ കോർഡിനേറ്റർ ഹിഷാം എസ് ടി പരിപാടികൾ നിയന്ത്രിച്ചു. വളണ്ടിയർമാർക്കുള്ള പരിശീലനത്തിന് സാജിദ് പാറയ്ക്കൽ നേതൃത്വം നൽകി. ഓരോ ഹാജിമാരെയും അനുകമ്പയോടെ സമീപിക്കേണ്ടതിന്റെയും, ഏതു പ്രതിസന്ധി ഘട്ടത്തിലും ക്ഷമയോടെ സേവനം ചെയ്യേണ്ടതിന്റെയും പ്രാധാന്യം അദ്ധേഹം വളണ്ടിയർമാരെ ഉണർത്തി. മിനയിലെ പ്രധാന റോഡുകൾ, പാലങ്ങൾ, മറ്റു ലാൻഡ്മാർക്കുകൾ, മാപ്പ് റീഡിങ് തുടങ്ങിയവയിൽ പരിശീലനം നൽകി.

കബീർ മുഹമ്മദിനെ വളണ്ടിയർ കാപ്റ്റൻ ആയും, ഹസ്സൻ നിഷാം, അൻവർ സാദിഖ് എന്നിവരെ അസിസ്റ്റൻറ് കാപ്റ്റൻ ആയും തിരഞ്ഞെടുത്തു. മൊത്തം വളണ്ടിയർമാരെ ആറ് ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോന്നിന്നും ലീഡർമാരെ നിശ്ചയിക്കുകയും ചെയ്തു. മുഹമ്മദലി പീറ്റയിൽ ഖുർആൻ ക്ലാസ് നടത്തി.വളണ്ടിയർ കോർഡിനേറ്റർ ഹിഷാം എസ്ടി നിർദേശങ്ങൾ നൽകി. വളണ്ടിയർ കാപ്റ്റൻ കബീർ മുഹമ്മദ് സമാപനം നിർവഹിച്ചു. മുഹമ്മദ് കോയ, ലിയാകത്തലി തുടങ്ങിയവർ നേതൃത്വം നൽകി.

TAGS :

Next Story