ശക്തമായ ചൂടിൽ ഹാജിമാർക്ക് തണലായി തനിമ വളണ്ടിയർമാർ
ശക്തമായ ചൂട് തുടരുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസം ഒരു ലക്ഷത്തിലേറെ തീർത്ഥാടകരാണ് ഹറമിൽ ജുമുഅ നമസ്‌ക്കാരത്തിൽ പങ്കെടുത്തത്
മക്ക: ശക്തമായ ചൂട് തുടരുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസം ഒരു ലക്ഷത്തിലേറെ തീർത്ഥാടകരാണ് ഹറമിൽ ജുമുഅ നമസ്‌ക്കാരത്തിൽ പങ്കെടുത്തത്. ഇവർക്ക് ആവശ്യമായ സഹായങ്ങളൊരുക്കുന്നതിൽ സജീവമായിരുന്നു തനിമ വളണ്ടിയർമാർ. ഇന്ത്യൻ ഹജ്ജ് മിഷന്റെ നിർദ്ദേശപ്രകാരം മഹ്ബസ് ജിന്നിലുള്ള ഹാജിമാരുടെ ബസ് കേന്ദ്രത്തിലാണ് ഇത്തവണ തനിമ വളണ്ടിയർമാർക്ക് സേവനത്തിന് അവസരം ലഭിച്ചത്.
തീർത്ഥാടകരെ ഹറമിലേക്കും തിരിച്ചുമെത്തിക്കുക. വെള്ളം, ജ്യൂസ് എന്നിവ വിതരണം ചെയ്യുക. തിക്കിലും തിരക്കിലും ചെരുപ്പ് നഷ്ടപ്പെട്ടവർക്ക് ചെരുപ്പ് വിതരണം ചെയ്യുക. വഴിതെറ്റിയ ഹാജിമാർക്ക് വഴി കാണിച്ചു നൽകുക. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഹാജിമാർക്ക് വേണ്ട സഹായം നൽകുക തുടങ്ങി വിവിധ സേവനങ്ങളാണ് വളണ്ടിയർമാർ തീർഥാടകർക്ക് നൽകിയത്. സഫീർ അലി മഞ്ചേരി, അബ്ദുൽ ഹക്കീം ആലപ്പി,ഇക്ബാൽ ചെമ്പൻ, ഷമീൽ ടി കെ, എം എം നാസർ ഷാനിബ നജാത്ത്, മുനാ അനീസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Adjust Story Font
16