തനിമ വളണ്ടിയർമാർക്ക് സ്വീകരണം നൽകി | Tanima welcomed Hajj volunteers/ Gulf News Malayalam

തനിമ വളണ്ടിയർമാർക്ക് സ്വീകരണം നൽകി

MediaOne Logo

Web Desk

  • Published:

    20 July 2023 1:45 PM

Tanima Hajj volunteers
X

ഹജ്ജിന്റെ പുണ്യ ഭൂമിയിൽ ഹാജിമാർക്കായി സേവനം നിർവഹിച്ച് തിരിച്ചെത്തിയ വളണ്ടിയമാർക്ക് തനിമ കിഴക്കൻ പ്രവിശ്യയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

തനിമ പ്രോവിൻസ് പ്രസിഡണ്ട് അൻവർ ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. സേവനം നിർവഹിച്ച് തിരിച്ചെത്തിയ എല്ലാ വളണ്ടിയർമാർക്കും അദ്ധേഹം ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു. വളണ്ടിയർ കോഡിനേറ്റർ ഹിഷാം എസ്ടി അധ്യക്ഷത വഹിച്ചു.



വളണ്ടിയർമാർ തങ്ങളുടെ സേവന അനുഭവങ്ങൾ പങ്കുവെച്ചു. വളണ്ടിയർ ക്യാപ്റ്റൻ കബീർ മുഹമ്മദ്, ഷമീർ ബാബു, അൻവർ സാദിഖ് തുടങ്ങിയവർ ചർച്ച നിയന്ത്രിച്ചു. തനിമ കേന്ദ്ര സമിതി അംഗം ഉമർ ഫാറൂഖ് സമാപന പ്രഭാഷണം നിർവഹിച്ചു.

ഹജ്ജ് കാലത്തെ സേവനങ്ങൾ തുടർന്നുള്ള ജീവിതത്തിലും ജനങ്ങൾക്ക് സേവനങ്ങൾ ചെയ്യാൻ പ്രചോദനം ആകണമെന്നും ഈ അനുഭവങ്ങൾ ബോധ്യപ്പെടുത്തി കൂടുതൽ പേരെ അടുത്ത വർഷം സേവനത്തിന് തയ്യാറാക്കണമെന്നും അദ്ദേഹം ഉണർത്തി. മുഹമ്മദ് കോയ, ലിയാക്കാത്തലി തുടങ്ങിയവർ നേതൃത്വം നൽകി.

TAGS :

Next Story