Quantcast

താസ ബ്രോസ്റ്റ് റിയാദിൽ പുതിയ ഔട്ട്‌ലെറ്റ് തുറന്നു

റിയാദിൽ കൂടുതൽ ബ്രാഞ്ചുകൾ തുറക്കും

MediaOne Logo

Web Desk

  • Published:

    28 Dec 2022 6:14 AM GMT

താസ ബ്രോസ്റ്റ് റിയാദിൽ പുതിയ ഔട്ട്‌ലെറ്റ് തുറന്നു
X

സൗദിയിലെ മികച്ച ബ്രോസ്റ്റ് നെറ്റ്‌വർക്കായ താസിന്റെ പുതിയ റസ്റ്റൊറന്റ് റിയാദിലെ റവാബിയിൽ പ്രവർത്തനമാരംഭിച്ചു. രാജ്യത്ത് ഇരുപതിലേറെ ബ്രാഞ്ചുകളുള്ള താസിന്റെ റിയാദിലെ ആദ്യ ഔട്ട്‌ലെറ്റാണ് തുറന്നത്. വരും മാസങ്ങളിൽ റിയാദിൽ കൂടുതൽ ബ്രാഞ്ചുകൾ തുറക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. ശുചിത്വത്തിലും രുചിയിലും സൗദികളുടെ പ്രിയബ്രാൻഡാണ് താസ.

ഫ്രഷ് ചിക്കനുപയോഗിക്കുന്ന താസ, സൗദികളുടേയും വിദേശികളുടേയും പ്രിയപ്പെട്ട ബ്രാൻഡാണ്. താസയുടെ റിയാദിലെ ആദ്യ ഔട്ട്‌ലെറ്റാണ് റവാബിയിൽ തുറന്നത്. ഗ്രൂപ്പ് ചെയർമാൻ അഹ്മദ് മുഹയിസ് ആണ് ഉദ്ഘാടനം നിർവഹിച്ചത്.

ചിക്കനുൾപ്പടെയുള്ള വിവിധ ബ്രോസ്റ്റ്, സാൻഡ്‌വിച്ച് ഉത്പന്നങ്ങളുടെ മുൻനിര നിർമാതാക്കളാണ് താസ. എല്ലാ താസ ബ്രാഞ്ചുകളിലേയും പോലെ ഏറ്റവും സൗകര്യമുള്ള കിച്ചൺ സൗകര്യമാണ് റിയാദിലെ റസ്റ്റൊറന്റിലുമുള്ളത്.

2009ൽ സൗദിയിലെ താഇഫിലായിരുന്നു താസയുടെ തുടക്കം. ശുചിത്വവും രുചിയുമാണ് സൗദികൾക്കിടയിലും വിദേശികൾക്കിടയിലും താസയെ പ്രിയമുള്ളതാക്കിയത്. യാൻബു, മക്ക, മദീന, മഹിയേൽ അസീർ എന്നീ നഗരങ്ങളിലായി 20ലധികം ഔട്ട്ലെറ്റുകളാണ് ഇന്ന് താസയ്ക്കുള്ളത്.

ഉദ്ഘാടനത്തിന്റെ ഭാഗമായി ഡിസ്‌കൗണ്ടുകളും താസ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ താസ കമ്പനി ചെയർമാർ അഹമദ് മുഹയിസ്, താസ ബോർഡ് മെമ്പർ കാർത്തിക് പട്ടേൽ, സി.എഫ്.ഒ അബുല്ലൈസ്, സി.ഒ.ഒ മുഹമ്മദ് സനാ എന്നിവരും സന്നിഹിതരായിരുന്നു.

TAGS :

Next Story