Quantcast

താസ ബ്രോസ്റ്റിന്റെ പുതിയ ബ്രാഞ്ച് റിയാദിൽ; ഒരു മാസക്കാലം പ്രത്യേക ഓഫറുകൾ

MediaOne Logo

Web Desk

  • Published:

    12 Jun 2023 3:56 AM

Taza Brost
X

സൗദിയിലെ പ്രമുഖ ബ്രോസ്റ്റഡ് ബ്രാൻഡായ താസ ബ്രോസ്റ്റിന്റെ പുതിയ ഔട്ട്ലെറ്റ് റിയാദിലെ സുവൈദി സ്ട്രീറ്റിൽ പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന പ്രത്യേക ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.

ഇസ്ലാമിക പണ്ഡിതൻ ഡോ. ഷെയ്ഖ് അലി അൽമാലികി ഉദ്ഘാടനം ചെയ്തു. ഫ്രഷ് ചിക്കൻ ബ്രോസ്റ്റിന് പുറമേ രുചിയൂറുന്ന വെത്യസ്ഥ സ്നാക്സ് വിഭവങ്ങളും താസ ലഭ്യമാക്കുന്നുണ്ട്. ബ്രിട്ടൻ ആസ്ഥനമായി പ്രവർത്തിക്കുന്ന ആഷ്മോർ ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റിന് കീഴിലാണ് പ്രവർത്തനം.

2009ൽ സൗദിയിൽ പ്രവർത്തനമാരംഭിച്ച താസക്ക് താഇഫ്, മക്ക, മദീന, യാമ്പു, മഹാഇൽ, ഖമീസ്, റിയാദ് എന്നീ നഗരങ്ങളിൽ ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. താസ ചെയർമാൻ അഹ്മദ് മുഹ്സിൻ, ബോർഡ് അംഗം കാർതിക് പട്ടേൽ, ആഷ്മോർ മെന ഹെഡ് ഇബ്രാഹീം ആസിം, ഗ്രൂപ്പ് സി.ഇ.ഒ അബുലൈസ്, ഓപറേഷൻ മാനേജർ സുധീഷ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

TAGS :

Next Story