ഗോഫസ്റ്റിൽ ടിക്കറ്റെടുത്തവർ വെട്ടിലായി; യാത്ര മുടങ്ങിയവർക്ക് പണവും സമയവും നഷ്ടം
ഗോഫസ്റ്റ് എയർ സർവീസ് അവസാനിപ്പിച്ചതോടെ സൗദിയിൽ നിന്നും ടിക്കറ്റെടുത്ത നിരവധി പ്രവാസികൾ വെട്ടിലായി
ഗോ ഫസ്റ്റ് എയര്‍ലൈന്‍
റിയാദ്: ഗോഫസ്റ്റ് എയര്‍ സര്‍വീസ് അവസാനിപ്പിച്ചതോടെ സൗദിയില്‍ നിന്നും ടിക്കറ്റെടുത്ത നിരവധി പ്രവാസികള്‍ വെട്ടിലായി. സ്‌കൂള്‍ വേനലവധിയും പെരുന്നാള്‍ അവധിയും മുന്‍കൂട്ടികണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ടിക്കറ്റെടുത്ത കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്.
റദ്ദാക്കിയ സര്‍വീസുകളുടെ പണം തിരികെ നല്‍കാത്തതും സര്‍വീസുകള്‍ റദ്ദാക്കിയ വിവരം വൈകി അറിയിക്കുന്നതും യാത്രക്കാരെ കൂടുതല് ദുരിതത്തിലാക്കി. അവധികാലത്ത് നാടണയാന്‍ ബദല്‍ മാര്‍ഗം കണ്ടെത്താനാകാതെ പ്രയാസപ്പെടുകയാണ് പലരും.
ഗോഫസ്റ്റ് എയര്‍ സര്‍വീസ് അവസാനിപ്പിച്ചിട്ട് മാസം ഒന്നര പിന്നിട്ടെങ്കിലും യാത്രക്കാര്‍ക്ക് റദ്ദാക്കിയ വിവരം ലഭിക്കുന്നത് പലപ്പോഴും വൈകിയാണ്. ഇത് പലരുടേയും അവധി യാത്രകള്‍ അവതാളത്തിലാക്കുന്നതായാണ് പരാതി. അവസാന നിമിഷത്തില്‍ ലഭിക്കുന്ന കാന്‍സിലേഷന്‍ അറിയിപ്പ് ബദല്‍ മാര്‍ഗം കണ്ടെത്തുന്നതിനും വലിയ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുന്നു. ഏറെ പ്രതീക്ഷകളോടെ അവധിക്കാലം മുന്‍കൂട്ടി ആസൂത്രണം ചെയ്ത കുടുംബങ്ങളാണ് ഏറെ വെട്ടിലായത്.
സ്വന്തം ജില്ലയില്‍ വിമാനത്താവളമെത്തിയതില്‍ ഏറെ സന്തോഷിച്ചവരാണ് കണ്ണൂരുകാര്‍. എന്നാല്‍ ഇന്ന് ഇതിന്റെ പേരില്‍ ഏറെ പ്രയാസമനുഭവിക്കുന്നവരും കണ്ണൂരുകാരായ പ്രവാസികളാണ്.
Adjust Story Font
16