Quantcast

തനിമ ഹജ്ജ് സെൽ വളണ്ടിയർ സംഗമം സംഘടിപ്പിച്ചു

വനിതകളുൾപ്പെടെയുള്ള പ്രത്യേക പരിശീലനം ലഭിച്ച വളണ്ടിയർമാർ മുഴുസമയവും പുണ്യ ഭൂമിയിൽ പ്രവർത്തിക്കും

MediaOne Logo

ijas

  • Updated:

    2022-06-11 18:52:31.0

Published:

11 Jun 2022 6:47 PM GMT

തനിമ ഹജ്ജ് സെൽ വളണ്ടിയർ സംഗമം സംഘടിപ്പിച്ചു
X

മക്ക: ഹജ്ജിനെത്തുന്ന തീർഥാടകർക്ക് സേവനം നൽകുന്നതിനായി തനിമ വളണ്ടിയർമാർ സജ്ജമായി. വളണ്ടിയർമാരുടെ സംഗമം മക്ക അസീസിയിലെ തനിമ സെൻറർ ഓഡിറ്റോറിയത്തിൽ നടന്നു. ദൈവത്തിൻ്റെ അതിഥികൾക്ക് വേണ്ടി നിസ്വാർത്ഥമായ സേവനമാണ് പതിറ്റാണ്ടുകളായി തനിമ പ്രവർത്തകർ നടത്തി വരുന്നതെന്ന് കേന്ദ്ര രക്ഷാധികാരി കെ.എം ബഷീർ പറഞ്ഞു. സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ തീർഥാടകൻ മക്കയിലെത്തുന്നത് മുതൽ അവസാന ഹാജിയും മക്ക വിടുന്നത് വരെ തനിമ വളണ്ടിയർമാരുടെ സേവനം ലഭ്യമാകും.

ഇന്ത്യൻ ഹജ്ജ് മിഷൻ്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന വളണ്ടിയർമാർ രണ്ട് ഷിഫ്റ്റുകളിലായി മുഴുസമയവും പ്രവർത്തിക്കും. രോഗികളായ തീർഥാടകരെ പരിചരിക്കുന്നതിനായി പ്രത്യേക പരിശീലനം നേടിയ വളണ്ടിയർമാരും സജ്ജമായിട്ടുണ്ട്. വനിതകളുൾപ്പെടെയുള്ള വളണ്ടിയർമാർ സേവനത്തിനിറങ്ങും. ഹജ്ജിൻ്റെ ദിനങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് വളണ്ടിയർമാർ കൂടുതലായി സേവനത്തിനെത്തും. മുഴു സമയവും പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈൻ സേവനങ്ങളും തനിമ ഒരുക്കിയിട്ടുണ്ട്.

TAGS :

Next Story