Quantcast

സൗദിയിൽ 4 മാസം നീണ്ടു നിൽക്കുന്ന സമ്മർ ഫെസ്റ്റിവലിന് തുടക്കം

'യു സീ ഇറ്റ് 'എന്ന തലക്കെട്ടിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    21 May 2024 5:22 PM GMT

സൗദിയിൽ 4 മാസം നീണ്ടു നിൽക്കുന്ന സമ്മർ ഫെസ്റ്റിവലിന് തുടക്കം
X

റിയാദ്: സൗദിയിൽ വേനൽക്കാല ഉത്സവത്തിന് തുടക്കമായി. രാജ്യത്തെ ഏഴ് കേന്ദ്രങ്ങളിൽ നാല് മാസ കാലം ഉത്സവ പരിപാടികൾ അരങ്ങേറും. ടൂറിസം മന്ത്രി അഹമ്മദ് അൽഖാത്തിബ് ഫെസ്റ്റിന്റെ പ്രഖ്യാപനം നിർവ്വഹിച്ചു. 'യു സീ ഇറ്റ് 'എന്ന തലക്കെട്ടിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വേൾഡ് ടൂറിസം ഓർഗനൈസേഷനുമായി സഹകരിച്ചാണ് ഇത്തവണ പരിപാടികൾ. റിയാദ്, ജിദ്ദ, അസീർ പ്രവിശ്യകളിലായി അരങ്ങേറുന്ന ഫെസ്റ്റിൽ വേൾഡ് ചാംപ്യൻഷിപ്പുകളും ലോകോത്തര മത്സര പരിപാടികളും നടക്കും. വേൾഡ് ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ സുറാബ് പൊളോലികാഷ്വിലി പ്രഖ്യാപന പരിപാടിയിൽ സംബന്ധിച്ചു. അഞ്ഞൂറിലധികം വിനോദ സഞ്ചാര പരിപാടികൾ, രാജ്യത്തിന്റെ ചരിത്രവും പൈതൃകവും വിവരിക്കുന്ന 150 ലധികം പ്രത്യേക പരിപാടികളും മേളയുടെ ഭാഗമാകും. ഒപ്പം കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാവുന്ന നിരവധി ഉത്പന്നങ്ങൾ, പാർട്ടികൾ എന്നിവ അരങ്ങേറും. റിയാദിൽ വേൾഡ് ഇ-സ്പോർട്സ് ചാംപ്യൻഷിപ്പും, വേൾഡ് ബോക്സിംഗ് ചാംപ്യന്ഷിപ്പും നടക്കും. റിയാദ്, ജിദ്ദ, അസീർ, അൽബാഹ, അൽഉല, താഇഫ്, റെഡ്സീ ഭാഗങ്ങളിലാണ് ഉത്സവ രാവുകൾക്ക് കൊടിയേറ്റം നടന്നത്.

TAGS :

Next Story