ദമ്മാം നാടക വേദിയുടെ ആറാമത് പ്രൊഫഷണൽ നാടകം 'ഇതിഹാസം' 19ന്
സൗദി അറേബ്യയിൽ പ്രൊഫഷണൽ നാടകങ്ങൾ അരങ്ങിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2014ൽ ദമ്മാമിൽ ബിജു പോൾ നീലീശ്വരത്തിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ ദമ്മാം നാടകവേദിയുടെ ആറാമത് നാടകം 'ഇതിഹാസം' ഈ മാസം 19ന് നടക്കും.
ദമ്മാം ഫൈസലിയാ ഹൈഫ് ആഡിറ്റോറിയത്തിൽ ഉച്ചക്ക് ശേഷം 03 മണിക്കും രാത്രി 07:30 നും രണ്ടു പ്രദർശനങ്ങളുണ്ടാകും. വിശ്വവിഖ്യാത നാടകകൃത്തും കവിയുമായ വില്യം ഷേക്‌സ്പിയറിന്റെ ജീവചരിത്രം ആസ്പദമാക്കി, അശോക് ശശി രചിച്ച്, തിരുവനന്തപുരം സൗപർണിക കേരളത്തിൽ നാനൂറ്റി എൺപതോളം വേദികളിൽ അവതരിപ്പിക്കുകയും, എട്ട് സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ നൂറ്റി അൻപതോളം പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ 'ഇതിഹാസം' എന്ന ഈ ബിഗ് ബഡ്ജറ്റ് നാടകം ദമ്മാം നാടകവേദിക്ക് വേണ്ടി ബിജു പോൾ നീലീശ്വരമാണ് സംവിധാനം നിർവ്വഹിക്കുന്നത്.
കിഴക്കൻ പ്രവിശ്യയിലെ അൻപതോളം കലാകാരന്മാരും സാങ്കേതിക പ്രവർത്തകരും അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്ന നാടകത്തിൽ പ്രധാന വേഷമായ വില്യം ഷേക്സ്പിയർ ആയി ജോബി ടി ജോർജ് വേഷമിടും.
നൗഷാദ് മുത്തലീഫ് കരുനാഗപ്പള്ളി നാടകവേദി കൺവീനർ & കോർഡിനേറ്ററായും, മനാഫ് പാലക്കാട് അസിറ്റന്റ് കൺവീനറായും, ഷാജി മതിലകം ലീഗൽ അഡൈ്വസർ ആയും പ്രവർത്തിക്കും.
ജോൺ ജി. കുരുവിള, ബിജു പൂതക്കുളം, അനിൽ ശ്രീകാര്യം, ബിജു കരിക്കൻകുളം , ജേക്കബ് ഉതുപ്പ്, പോൾ വർഗ്ഗീസ്സ് , നവാസ് ചൂനാടൻ, സതീഷ് കുമാർ ജുബൈൽ, സുരേഷ് ജുബൈൽ, പ്രജീഷ് കോറോത്ത്, മുരളി മാമൂത്, സന്തോഷ് പള്ളിക്കര, ജോൺസൺ, മോജിത് എന്നിവരാണ് മറ്റു സാങ്കേതിക സഹായികൾ.
Adjust Story Font
16