ഇരു ഹറമുകളിലും പ്രവേശിക്കുന്നതിനുള്ള പ്രായപരിധി പിൻവലിച്ചു
മക്ക, മദീന ഹറമുകളിലേക്ക് പ്രവേശിക്കുന്നതിന് നിശ്ചയിച്ചിരുന്ന പ്രായപരിധി എടുത്ത് മാറ്റിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഉംറക്കും പ്രാർത്ഥനക്കുമായി മക്കയിലെ ഹറം പള്ളിയിൽ പ്രവേശിക്കുന്നതിനും, മദീനയിലെ മസ്ജിദുൽ നബവിയിൽ പ്രാർത്ഥനക്കും സിയാറത്തിനും ഏഴ് വയസ്സ് മുതലുള്ളവർക്കായിരുന്നു ഇത് വരെ അനുമതി നൽകിയിരുന്നത്.
കോവിഡ് വ്യാപനത്തിൻ്റെ പ്രത്യേക പശ്ചാതലത്തിൽ ഏർപ്പെടുത്തിയ ഈ നിയന്ത്രണമാണ് എടുത്ത് മാറ്റിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചത്. ഇനി മുതൽ ഏത് പ്രായത്തിൽ പെട്ടവർക്കും ഇരുഹറമുകളിലും പ്രവേശിക്കാം.
എന്നാൽ കോവിഡ് വാക്സിൻ സ്വീകരിച്ചുകൊണ്ടോ, സ്വാഭാവിക രീതിയിലോ തവക്കൽനാ ആപ്പിൽ ഇമ്മ്യൂണ് പദവി ലഭിച്ചവർക്ക് മാത്രമേ ഹറമുകളിലേക്ക് പ്രവേശനം അനുവദിക്കൂ എന്നും മന്ത്രാലയം വ്യക്തമാക്കി.
Next Story
Adjust Story Font
16