Quantcast

ട്രക്കുകള്‍ കൂട്ടിയിടിച്ച് മരിച്ച ഇന്ത്യക്കാരന്‍റെ മൃതദേഹം മറവ് ചെയ്തു.

പുതുക്കോട്ടൈ മുത്തുപ്പട്ടണം സ്വദേശി ശാഹുൽ ഹമീദിന്റെ മൃതദേഹമാണ് ഖബറടക്കിയത്

MediaOne Logo

Web Desk

  • Published:

    23 March 2025 12:16 PM

ട്രക്കുകള്‍ കൂട്ടിയിടിച്ച് മരിച്ച ഇന്ത്യക്കാരന്‍റെ മൃതദേഹം മറവ് ചെയ്തു.
X

റിയാദ്: സൗദി ഹഫർ അൽ ബത്തിനിൽ ട്രക്കുകൾ കൂട്ടിയിടിച്ചു മരണപ്പെട്ട തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ഖബറടക്കി. പുതുക്കോട്ടൈ മുത്തുപ്പട്ടണം സ്വദേശി ശാഹുൽ ഹമീദിന്റെ മൃതദേഹമാണ് ഖബറടക്കിയത്. സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായ ശാഹുൽ ഹമീദ്, ഹഫർ അൽ ബാത്തിനിൽനിന്നും റഫയിലേക്ക് ട്രക്കിൽ ലോഡുമായി പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

എതിർ ദിശയിൽ വന്ന ട്രക്ക് റോഡിലെ മഴ നനവിൽ തെന്നി മാറി ഷാഹുൽ ഹമീദിന്റെ വാഹനത്തിൽ ഇടിച്ചതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശാഹുൽ ഹമീദ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു.

ഭാര്യ ബിസ്മി നിഹാര, പിതാവ് മുഹമ്മദ്‌ ഇബ്രാഹിം, മാതാവ് ബൈറോസ് ബീഗം. മക്കൾ:അഫ്സാന, അനാബിയ, മുഹമ്മദ്‌.

ഹഫർ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്ത് നിയമ നടപടികൾക്ക് നേതൃത്വം നല്‍കി. സുഹൃത്ത് അബ്ദുൾഖാദറും ബന്ധുക്കളും ചേര്‍ന്നാണ് മറവ് ചെയ്തത്.

TAGS :

Next Story