സെൻസസിന് സഹകരിച്ചില്ലെങ്കിൽ പിഴ; മുന്നറിയിപ്പുമായി സൗദി
വ്യാജ വിവരങ്ങള്‍ നല്‍കുന്നവർ പിഴയുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും
സൗദിയില്‍ നടന്നുവരുന്ന സെന്‍സസ് പ്രക്രിയയുമായി സഹകരിക്കാതിരിക്കുന്നവര്‍ക്കതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് സെന്‍സസ് അതോറിറ്റി.വ്യാജ വിവരങ്ങള്‍ നല്‍കുന്നവർ പിഴയുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും. രാജ്യത്ത് നടന്നു വരുന്ന രണ്ടാം ഘട്ട ജനസംഖ്യാ കണക്കെടുപ്പുമായി സഹകരിക്കാന്‍ മുഴുവന്‍ ജനങ്ങളോടും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണം. സെന്‍സസിനായി ഉദ്യോഗസ്ഥര്‍ സമീപിക്കുമ്പോള്‍ മനപൂര്‍വ്വം വിവരങ്ങള്‍ നല്‍കാതിരിക്കുക, വ്യാജ വിവരങ്ങള്‍ നല്‍കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിഴയുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഇത്തരക്കാര്‍ക്ക് ആദ്യ ഘട്ടത്തില്‍ അഞ്ഞൂറ് റിയാലും ലംഘനം ആവര്‍ത്തിക്കുന്ന പക്ഷം ആയിരം റിയാലും പിഴ ചുമത്തും.
വിവരശേഖരണത്തിനായെത്തുന്ന ഉദ്യോഗസ്ഥര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ നല്‍കാതിരിക്കുക, ഭീഷണിപ്പെടുത്തുക, ആക്രമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ക്രിമിനല്‍ നിയമമനുസരിച്ച് നടപടി സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
Adjust Story Font
16