Quantcast

സൗദിയിൽ ജീവിതച്ചെലവ് കുതിച്ചുയരുന്നു

റിയാദിലും ജിദ്ദയിലും താമസ കെട്ടിട വാടകയിൽ വലിയ വർധന റിപ്പോർട്ട് ചെയ്തു

MediaOne Logo

Web Desk

  • Published:

    16 July 2024 5:45 PM GMT

സൗദിയിൽ ജീവിതച്ചെലവ് കുതിച്ചുയരുന്നു
X

റിയാദ് : സൗദിയിൽ ജീവിത ചിലവ് ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്ക്. പണപ്പെരുപ്പം തുടരെ ഉയരാനും കാരണമായത് ജീവിതച്ചിലവാണെന്ന് കണക്കുകൾ പറയുന്നു. 2023 ജൂണിൽ 2.74% ആയിരുന്നു പണപ്പെരുപ്പം. അത് ഈ വർഷം 1.50% ആയി കുറഞ്ഞിട്ടുണ്ട്. എന്നാൽ പ്രവാസികളെയടക്കം നേരിട്ട് ബാധിക്കുന്ന സൗകര്യങ്ങളിൽ ചിലവ് കൃത്യമായി വർധിച്ചിട്ടുണ്ട്. വെള്ളം, വൈദ്യുതി, പാചക വാതക നിരക്കുകളിലും വർധനവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇവയിൽ മുൻവർഷത്തേക്കാൾ എട്ട് ശതമാനത്തിലേറെ വർധനവുണ്ട്. കഴിഞ്ഞ വർഷവും വർധിച്ച അതേ ചിലവുകളാണ് ഈ വർഷവും കൂടിയതെന്നത് ശ്രദ്ധേയമാണ്. താമസ കെട്ടിട വാടകകളിൽ വർധനവ് വന്നത് സൗദിയിലെ റിയാദ് ജിദ്ദ നഗരങ്ങളിൽ പ്രകടമാണ്. മറ്റു നഗരങ്ങളിൽ പലയിടത്തും നിരക്ക് കുറഞ്ഞപ്പോൾ ഇവിടെ കൂടുകയാണ് ചെയ്തത്.വിവിധ പദ്ധതികളിലേക്ക് ജോലിക്കായെത്തിയവർ വർധിച്ചതോടെ ഡിമാന്റ് കൂടിയതാണ് വാടക വർധനവിന് കാരണം.


അതേ സമയം മറ്റു പലതിലും ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ ചിലവ് കുറഞ്ഞു. സൗദിക്കകത്തെ യാത്രകൾ, വിനോദ പരിപാടികൾ, വീട്ടിലേക്കുള്ള ഫർണിച്ചർ ഉൾപ്പെടെ വസ്തുക്കൾ, വസ്ത്രം, പാദരക്ഷ, ആരോഗ്യം എന്നീ മേഖലയിലാണ് ചിലവിൽ നേരിയ കുറവ് വന്നത്. ഈ മേഖലയിൽ 1 മുതൽ മൂന്നര ശതമാനം വരെയാണ് ചിലവ് കുറഞ്ഞത്. സ്റ്റാറ്റിക്സ്റ്റിക്‌സ് അതോറിറ്റിയുടെ ജൂണിലെ കണക്കുകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

TAGS :

Next Story