Quantcast

സൗദി അറേബ്യയിൽ ഇഖാമ, റീ-എൻട്രി പുതുക്കൽ കാലാവധി മാർച്ച് 31 വരെ നീട്ടി

ആനുകൂല്യം ഇന്ത്യക്കാരുൾപ്പെടെ 17 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ലഭിക്കും

MediaOne Logo

Web Desk

  • Published:

    25 Jan 2022 6:13 PM GMT

സൗദി അറേബ്യയിൽ ഇഖാമ, റീ-എൻട്രി പുതുക്കൽ കാലാവധി മാർച്ച് 31 വരെ നീട്ടി
X

സൗദി അറേബ്യയിൽ സൗജന്യമായി ഇഖാമ, റീ-എൻട്രി പുതുക്കി നൽകാനുള്ള കാലാവധി മാർച്ച് 31 വരെ നീട്ടി. സൗദി ഭരണാധികാരി നേരത്തെ പലതവണകളിലായി കാലാവധി നീട്ടി നൽകിയിരുന്നു. അവസാനമായി ജനുവരി 31 വരെയാണ് കാലാവധി നീട്ടി നൽകിയിരുന്നത്. ഇനിയും രാജ്യത്തേക്ക് മടങ്ങാൻ സാധിക്കാത്തവർക്ക് ആശ്വാസം പകരുന്നതാണ് വിജ്ഞാപനം. ഭരണാധികാരി സൽമാൻ രാജാവാണ് ഇന്നലെ ഉത്തരവ് വീണ്ടും പുറപ്പെടുവിച്ചത്. ആനുകൂല്യം ഇന്ത്യക്കാരുൾപ്പെടെ 17 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ലഭിക്കും.

സൗദി പാസ്പോർട്ട് വിഭാഗം ഇത് സംബന്ധിച്ച രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി. ഇന്ത്യക്ക് പുറമേ, പാക്കിസ്താൻ, ഈജിപ്ത്, ഇന്തോനേഷ്യ, തുർക്കി, അഫ്ഗാൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ആനുകൂല്യം ലഭിക്കും. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സൗദിയിലേക്ക് മടങ്ങാൻ കഴിയാതിരുന്നവർക്കായാണ് വീണ്ടും ഇളവ് പ്രഖ്യാപിച്ചത്. താമസരേഖ, റീ-എൻട്രി വിസ, ഉപയോഗിച്ചിട്ടില്ലാത്ത സന്ദർശക വിസ എന്നിവയുടെ കാലാവധിയാണ് നീട്ടി നൽകുക. വരും ദിവസങ്ങളിൽ ഓട്ടോമാറ്റികായി ഇത്തരം വിസകളുടെ കാലാവധി ജവാസാത്ത് വിഭാഗം പുതുക്കി നൽകും.

The deadline for renewing free iqama and re-entry in Saudi Arabia has been extended to March 31.

TAGS :

Next Story