Quantcast

ഹജ്ജ് കർമങ്ങൾക്കായി തീർഥാടകരെത്തുന്നു; ആദ്യ സംഘം നാളെ മദീനയിൽ

അടുത്ത മാസം ആദ്യ വാരം കേരളത്തിൽ നിന്നുള്ളവരും ഹജ്ജിനായി ജിദ്ദയിലേത്തും

MediaOne Logo

Web Desk

  • Updated:

    2023-05-20 18:32:13.0

Published:

20 May 2023 5:26 PM GMT

The first batch of this years Hajj pilgrims will arrive in Madinah tomorrow
X

മദീന: ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ ആദ്യ സംഘം നാളെ മദീനയിലെത്തും. നാല് വിമാനങ്ങളാണ് ഇന്ത്യയിൽ നിന്നുള്ളത്. കേരളത്തിൽ നിന്നുള്ള ഹജ്ജ് സംഘം അടുത്ത മാസം ആദ്യ വാരം എത്തും. ഹജ്ജ് കർമങ്ങൾ ആരംഭിക്കുന്ന ജൂൺ 22ന് രാത്രി വരെ തീർഥാടകരുടെ വരവ് തുടരും.

ഇന്ത്യൻ ഹാജിമാരടക്കം തീർഥാടകരുടെ ആദ്യ സംഘങ്ങൾ നാളെയാണ് സൗദിയിലെത്തുക. ഉച്ചക്ക് ഒന്നരയോടെ ആദ്യ വിമാനം മദീനയിലിറങ്ങും. ഇന്ത്യയിൽ നിന്നുള്ള ആദ്യ വിമാനങ്ങൾ കൊൽകത്ത, ലഖ്‌നൗ, ജയ്പൂർ എന്നിവിടങ്ങളിൽ നിന്നാണ്. ഇവരെ സ്വീകരിക്കാൻ ഇന്ത്യൻ കോൺസുലേറ്റിന് കിഴിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്. മദീനയിലെത്തുന്ന തീർഥാടകർ ഇവിടെ സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തും. ജിദ്ദയിൽ നിന്നാകും നാട്ടിലേക്ക് മടക്കം.

അടുത്ത മാസം ആദ്യ വാരം കേരളത്തിൽ നിന്നുള്ളവരും ഹജ്ജിനായി ജിദ്ദയിലേത്തും. ഇവർ നേരിട്ട് മക്കയിലേക്ക് പോകും. ജിദ്ദയിൽ വിമാനമിറങ്ങുന്നവർ ഹജ്ജിന് ശേഷമാണ് മദീന സന്ദർശനത്തിന് പുറപ്പെടുക. തീർഥാടകരെ മറ്റുയാത്രക്കാരിൽ നിന്ന് വേർതിരിച്ചാണ് ഹജ്ജ് ടെർമിനലിൽ എത്തിക്കുക. അവരുടെ ലഗേജുകളും പ്രത്യേകം മാർക്ക് ചെയ്യും. ജൂലൈ ഒന്നിനാണ് ഹാജിമാരുടെ മടക്കയാത്ര തുടങ്ങുക. ഓഗസ്റ്റ് രണ്ടിന് അർധരാത്രിയോടെ മുഴുവൻ ഹാജിമാരും സൗദി അറേബ്യ വിടും.



The first batch of this year's Hajj pilgrims will arrive in Madinah tomorrow

TAGS :

Next Story