4000ത്തിലധികം മഹറമില്ലാത്ത തീർഥാടകർ; ആദ്യ ഹജ്ജ് സംഘം മെയ് 21നെത്തും
12 വയസ്സിന് മുകളിലുള്ള ആർക്കും പ്രായപരിധിയില്ലാതെ വരാമെന്നതാണ് ഇത്തവണത്തെ പ്രത്യേകത
ജിദ്ദ: ഇത്തവണത്തെ ഹജ്ജിന് ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം മെയ് 21നെത്തും. തീർഥാടകർക്ക് ഏറ്റവും മികച്ച ക്രമീകരണങ്ങൾ ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ അറിയിച്ചു. നാലായിരത്തിലധികം തീർഥാടകർ മഹറമില്ലാതെ ഹജ്ജിനെത്തുമെന്നും കോൺസുൽ ജനറൽ പറഞ്ഞു.
1,40,020 തീർഥാടകരാണ് ഇത്തവണ ഹജ്ജ് കമ്മറ്റി വഴി എത്തുക. 35,005 പേർ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയും എത്തും. 12 വയസ്സിന് മുകളിലുള്ള ആർക്കും പ്രായപരിധിയില്ലാതെ വരാമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. അതിനാൽ തന്നെ ആതുരസേവന രംഗത്തും മറ്റും മികച്ച സേവനങ്ങൾ നൽകാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.
മെഹറമില്ലാതെ നാലായിരത്തിലധികം വനിതകൾ ഇത്തവണ ഹജ്ജിനെത്തും. ഇവർക്കായി താമസത്തിനും വൈദ്യസഹായത്തിനും പ്രത്യേക ക്രമീകരണങ്ങളാണ ഇത്തവണ ഒരുക്കുന്നത്. മെയ് 21നാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ തീർഥാടക സംഘം എത്തുക.
അടുത്ത ഹജ്ജിന് ഇന്ത്യയിൽ നിന്നെത്തുന്ന തീർഥാകർക്കുളള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ മുഴു സമയവും പ്രവർത്തിച്ച് വരികയാണെന്ന് ജിദ്ദ ഇന്ത്യൻ കോണ്സുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. ഇതിനായി ഇന്ത്യൻ ഹജ്ജ് തീർഥാകടരുടെ ഓഫീസ്, ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റ്, ന്യൂനപക്ഷ കാര്യ മന്ത്രാലയം, ഇന്ത്യൻ ഹജ്ജ് കമ്മറ്റി എന്നിവയുമായും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ജിദ്ദയിൽ മാധ്യമ പ്രവർത്തകർക്ക് നൽകിയ ഇഫ്താർ വിരുന്നിൽ സംസാരിക്കവെയാണ് കോണ്സുൽ ജനറൽ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
Adjust Story Font
16