ഹരിത ഹൈഡ്രജന്‍ സൗകര്യങ്ങളുടെ ആദ്യ ഘട്ടം 2025ല്‍ ആരംഭിക്കുമെന്ന് NEOM സിഇഒ
ഹരിത ഹൈഡ്രജന്‍ സൗകര്യങ്ങളുടെ ആദ്യ ഘട്ടം 2025 ല്‍ ആരംഭിക്കുമെന്ന് NEOM (തബൂക്ക് പ്രവിശ്യയിലെ ആസൂത്രിത നഗരം) സിഇഒ നദ്മി അല്‍ നാസര്‍ അറിയിച്ചു.റിയാദില്‍ നടന്ന ഫ്യൂച്ചര്‍ മിനറല്‍സ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുദ്ധമായ ഊര്‍ജ്ജത്തെ ആശ്രയിച്ചുള്ള നൂതന സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുകയെന്ന വലിയ ആഗ്രഹമാണ് തങ്ങള്‍ക്കുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍പരിചയക്കുറവ് വലിയ വെല്ലുവിളിയാണെങ്കിലും പൂര്‍ണ്ണമായും പുനരുപയോഗ ഊര്‍ജ്ജത്തെ ആശ്രയിക്കുന്ന ലോകത്തെ ആദ്യത്തെ നഗരമായിരിക്കും NEOM എന്നും അദ്ദേഹം പറഞ്ഞു. ഗവേഷണം, സാങ്കേതികവിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പുനരുപയോഗ ഊര്‍ജ്ജം എന്നിങ്ങനെ നാല് പ്രമുഖ മേഖലകളെ അടിസ്ഥാനമാക്കിയാണ് നിയോം നഗരത്തിന്റെ നിലനില്‍പ്പ്. ഡിജിറ്റലൈസേഷനിലാണ് നിയോം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഖനന മേഖലയിലെ സാധ്യതകളെ മാറ്റിമറിച്ച് മികച്ച വ്യവസായമാക്കി മാറ്റാന്‍ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ, ഖനന മേഖലയില്‍ ഹരിത ഊര്‍ജോപയോഗം വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇതിലൂടെ ഖനനവും ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ധിപ്പിച്ച് സുസ്ഥിരവികസനം ഉറപ്പാക്കാന്‍ സാധിക്കുമെന്നും അല്‍ നാസര്‍ പറഞ്ഞു.
Adjust Story Font
16