നാലു വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും 'പൂവിട്ട്' ചെങ്കടൽ തീരത്തെ യാമ്പു
മൂന്ന് വേൾഡ് റെക്കോഡ് നേട്ടങ്ങളാണ് ഈ വർഷത്തെ പുഷ്പമേളയിൽ പിറന്നത്. പ്രവാസികളടക്കം ആയിരങ്ങളാണ് ആദ്യ ദിനമായ മേളയിലെത്തിയത്
റിയാദ്: സൗദിയിലെ യാൻപുവിൽ നാലു വർഷത്തിന് ശേഷം ഫ്ലവർ ഫെസ്റ്റിവലിന് തുടക്കമായി. മൂന്ന് വേൾഡ് റെക്കോഡ് നേട്ടങ്ങളാണ് ഈ വർഷത്തെ പുഷ്പമേളയിൽ പിറന്നത്. പ്രവാസികളടക്കം ആയിരങ്ങളാണ് ആദ്യ ദിനമായ ഇന്നലെ തന്നെ മേളയിലെത്തിയത്.
മൂന്ന് ആഗോള നേട്ടങ്ങളാണ് ഈ വർഷത്തെ പുഷ്പമേളയെ വ്യത്യസ്ഥമാക്കുന്നത്. അവയിലൊന്ന് പൂക്കൾ കൊണ്ട് എഴുതിയ ‘സൽമാൻ’ എന്ന ഏറ്റവും വലിയ വാക്കാണ്. സൗദി ഭരണാധികാരിയുടെ പേരിനെയാണിത് സൂചിപ്പിക്കുന്നത്. 19474 ചുവന്ന റോസാപ്പൂക്കളാണ് ഈ വലിയ വാക്ക് രൂപീകരിക്കാൻ ഉപയോഗിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പൂക്കൊട്ട എന്ന നേട്ടവും ഈവർഷത്തെ പുഷ്പമേളക്ക് ലഭിച്ചു.
നേട്ടങ്ങളുടെ കൂട്ടത്തിൽ മൂന്നാമത്തേത് റീസൈക്ലിങ് വസ്തുക്കളാൽ നിർമ്മിച്ച ഏറ്റവും വലിയ ബഹിരാകാശ റോക്കറ്റ് ആണ്. യാംബു റോയൽ കമീഷന്റെ മേൽനോട്ടത്തിൽ വിവിധ വകുപ്പുകളുടെ കീഴിലുള്ള വിവിധ ടീമുകളാണ് പുഷ്പമേളയുടെ സംഘാടനം നിർവഹിക്കുന്നത്. സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം പ്രവാസികളും വിവിധ കൂട്ടായ്‌മകളുടെയും പ്രവാസി സംഘടനകളുടെയും കീഴിൽ പ്രത്യേകം വാഹനങ്ങളിൽ മേള സന്ദർശിക്കാൻ എത്തിയിരുന്നു.
മദീന ഗവർണറാണ് മേള ഉദ്ഘാടനം ചെയ്തത്. 2024 ഫെബ്രുവരി 15ന് ആരംഭിച്ച മേള കാണാൻ ഇതിനകം ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം പ്രവാസികളും വിവിധ കൂട്ടായ്‌മകളുടെയും പ്രവാസി സംഘടനകളുടെയും കീഴിൽ പ്രത്യേകം വാഹനങ്ങളിൽ മേള സന്ദർശിക്കാൻ എത്തിയിരുന്നു.
Adjust Story Font
16