ജെഫ്‌സി കപ്പ്2023 സെവന്‍സ് ഫുട്ബോള്‍ മേള സമാപിച്ചു
ജുബൈല്‍: സൗദി വ്യവസായ നഗരമായ ജുബൈലിലെ പ്രമുഖ പ്രവാസി ഫുട്ബോള്‍ കൂട്ടായ്മ ജുബൈല്‍ എഫ് സി സംഘടിപ്പിക്കുന്ന അല്‍ മുസൈന്‍ സെവന്‍സ് ഫുട്ബോള്‍ മേള അറീന സ്റ്റേഡിയത്തില്‍ സമാപിച്ചു.
ദമ്മാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കപെട്ട മേളയില്‍ 20 ടീമുകൾ പങ്കെടുത്തു. അവസാന മത്സരത്തിൽ പസഫിക് ലോജിസ്റ്റിക് ബദർ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് ഫാബിൻ ജുബൈൽ എഫ്‌സി പരാജയപ്പെടുത്തി വിജയ കിരീടം സ്വന്തമാക്കി.
ജുബൈൽ എഫ്‌സി മീഡിയ & ഇവന്റ് ചെയർമാൻ ഷാഫി സ്വാഗതം പറഞ്ഞ സമ്മാനദാന ചടങ്ങിൽ ജുബൈൽ എഫ്‌സി പ്രസിഡന്റ് ഷജീർ തച്ചമ്പാറ അധ്യക്ഷത വഹിച്ചു. ഫുട്ബോൾ മേഖലയിലും കുട്ടികളുടെ ഫുട്ബോൾ കഴിവ് വളർത്തി എടുക്കുന്നതിലും ജുബൈൽ എഫ്‌സി നൽകി വരുന്ന സംഭാവനയും ജുബൈൽ എഫ്‌സി ക്ലബ്ബിന്റെ പ്രവർത്തനം മറ്റുള്ളവർക് ഒരു പ്രചോദനവുമാണെന്ന് ഡിഫ പ്രസിഡന്റ് മുജീബ് കളത്തിൽ ആശംസ പ്രസംഗത്തിൽ ഫുട്ബോൾ പ്രേമികൾക്കു സന്ദേശമായി നൽകി.
തുടർന്ന് ടൂർണമെന്റ് സ്പോൺസർ സഹീർ സകരിയ വിജയികൾക്കും ടൂർണമെന്റ് കമ്മറ്റിക്കും ആശംസ അറിയിച്ചു സംസാരിച്ചു. ഒപ്പം ഫൈനൽ മത്സരത്തിൽ ഗോൾ നേടുകയും കളിയിലെ താരവുമായി തിരഞ്ഞെടുത്ത ജുബൈൽ എഫ്‌സി താരം ഗോകുലിനു പ്രോത്സാഹന സമ്മാനമായി നാട്ടിൽ പോയി വരാനുള്ള ടിക്കറ്റ് അദ്ദേഹം സ്പോൺസർ ചെയ്തു.
ടൂർണമെന്റിൽ ഉടനീളം ഗംഭീരപ്രകടനം കാഴ്ച വെച്ച ഫവാസ് ബദർഎഫ്‌സി (ടൂർണമെന്റിലെ മികച്ച താരവും കൂടുതൽ ഗോൾ നേടുന്ന താരവും), റഫീഖ് ബദർഎഫ്‌സി (മികച്ച ഡിഫെൻഡർ),ശരത് ജുബൈൽഎഫ്‌സി (മികച്ച ഗോൾകീപ്പർ), അശ്വിൻ ജുബൈൽ എഫ്‌സി (എമെർജിങ് താരം), ഗോകുൽ ജുബൈൽ എഫ്‌സി (ഫൈനൽ മാൻ ഓഫ് ദി മാച്ച് ) പുരസ്കാരവും കരസ്തമാക്കി.
ടൂർണമെന്റിലെ മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫി സദാഫ്‌കോ മാഡ്രിഡ് എഫ്‌സിയും, രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി & പ്രൈസ് മണി പാസാഫിക് ലോജിസ്റ്റിക് ബദർ എഫ്‌സിയും ഏറ്റുവാങ്ങി.
ടൂർണമെന്റ് വിന്നർ ട്രോഫി സ്പോൺസർ ബിനോയ് കാലക്സ്, സാഹിർ സകരിയ, ജാനിഷ് ജുബൈൽ എഫ്‌സി, എന്നിവർ ചേർന്നു ടൂർണമെന്റ് വിജയികളായ ഫാബിൻ ജുബൈൽ എഫ്‌സിക്ക് ട്രോഫിയും പ്രൈസ് മണി ജെഫ്‌സി സെക്രട്ടറി ഇല്യാസ്, വൈസ് പ്രസിഡന്റ് മുസ്‌തഫ എന്നിവരും ചേർന്ന് കൈമാറി.
Adjust Story Font
16