'ദ കേരള സ്‌റ്റോറി' സംവിധാനം സംഘ് പരിവാർ തന്നെ; തനിമ സെമിനാർ
ദമ്മാം: തനിമ സാംസ്‌കാരിക വേദി ദമ്മാം ഘടകം 'ദ കേരള സ്‌റ്റോറി'; വംശീയ തിരക്കഥയുടെ രാഷ്ട്രീം എന്ന തലക്കെട്ടില്‍ സെമിനാര്‍ സംഘടിപ്പിച്ചു. വെറുപ്പുല്‍പാദനവും പ്രചരണവും മാത്രം ലക്ഷ്യം വെച്ച് സംഘ്പരിവാര്‍ തന്നെയാണ് ഈ സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് എന്ന് മറനീക്കി വെളിപ്പെടുന്നുണ്ടെന്ന് തനിമ സെമിനാർ അഭിപ്രായപ്പെട്ടു.
കേരളം ഇസ്‌ലാം ഭീകരതയുടെ ഹബ്ബായി മാറിക്കഴിഞ്ഞുവെന്ന സംഘ്പരിവാറിന്റെ ഗീബല്‍സിയന്‍ പ്രോപഗണ്ടയുടെ ചുവടുപിടിക്കുന്ന മറ്റൊരു പതിപ്പാണ് ഈ സിനിമ. നേരത്തെ രാജ്യവ്യാപകമായി റിലീസ് ചെയ്യപ്പെട്ട 'ദ കശ്‌മീർ ഫയല്‍സ്' എന്ന വിദ്വേഷ സിനിമയാണ് ഇതിന്റെ മറ്റൊരു പ്രചോദനമെന്നും സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
തനിമ സാംസ്‌കാരിക വേദി സോണല്‍ ആക്റ്റിംഗ് പ്രസിഡന്റ് മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. ജേക്കബ് ഉതുപ്പ് ((ചലച്ചിത്ര- നാടക പ്രവർത്തകൻ), ശംസുദ്ദീന്‍ (ഒ.ഐ.സി.സി), അബ്‌ദുൽ റഹീം (പ്രവാസി വെല്‍ഫെയര്‍), ടെസ്സി റോണി (എഴുത്തുകാരി), ഫൈസല്‍ ഇരിക്കൂര്‍ (കെ.എം.സി.സി), ഷെമീര്‍ പത്തനാപുരം (യൂത്ത് ഇന്ത്യ) എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു. അംജദ് പത്തനംതിട്ട വിഷയം അവതരിപ്പിച്ചു. തനിമ എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് അമീന്‍ സമാപനം നിര്‍വഹിച്ചു. ശാക്കിര്‍ ഇൽയാസ് ഖിറാഅത്ത് നടത്തി. അര്‍ഷദ് വാണിയമ്പലം അവതാരകൻ ആയിരുന്നു. മുഹമ്മദ് സിനാന്‍, കബീർ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Adjust Story Font
16