കഅ്ബയുടെ കിസ്‍വ മാറ്റൽ കർമം ഞായറാഴ്ച നടക്കും
200 തൊഴിലാളികൾ പത്തു മാസത്തെ അധ്വാനത്തിലൂടെയാണ് കിസ്‍വയുടെ നിർമ്മാണം പൂർത്തിയാക്കിയത്
മക്ക : വിശുദ്ധ കഅബയുടെ കിസ്‍വ മാറ്റൽ കർമം ഞായറാഴ്ച നടക്കും. 1000 കിലോഗ്രാം അസംസ്‌കൃത പട്ടുകൊണ്ട് നിർമിച്ച കിസ്‍വയാണ് പുതപ്പിക്കുക. ഇരു ഹറം കാര്യാലയത്തിന് കീഴിലുള്ള കരകൗശല വിദഗ്ധരും, വിദഗ്ധ തൊഴിലാളികളും ചേർന്നാണ് ചടങ്ങ് പൂർത്തിയാക്കുക.
മുഹറം ഒന്ന് ഹിജ്‌റ കലണ്ടർ പ്രകാരമുള്ള പുതുവർഷ പുലരിയിലാണ് കഅബയുടെ മൂട് പടം മാറ്റുന്നത്. കഅബയുടെ പഴയ മൂടുപടം നീക്കി പുതിയ കിസ്‍വ അണിയിക്കുകയാണ് ചടങ്ങ്. കിസ്‍വ നിർമിക്കാൻ മാത്രമായി മക്കയിൽ ഫാക്ടറി തന്നെയുണ്ട്. 200 തൊഴിലാളികൾ പത്തു മാസത്തെ അധ്വാനത്തിലൂടെയാണ് കിസ്‍വയുടെ നിർമ്മാണം പൂർത്തിയാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ തയ്യൽ മെഷീൻ ഉപയോഗിച്ചാണ് നിർമ്മാണത്തിന്റെ പ്രധാന ഭാഗം പൂർത്തിയാക്കുക. ബാക്കി ഭാഗം കൈക്കൊണ്ടു തുന്നിയും പൂർത്തിയാക്കും.
കിസ്വയുടെ മുകളിലായി ദൈവത്തെ പ്രകീർത്തിക്കുന്ന വാക്കുകൾ കരകൗശ വിദഗ്ധർ തുന്നി പിടിപ്പിക്കും. 120 കിലോഗ്രാം സ്വർണ്ണനൂലും 100 കിലോഗ്രാം വെള്ളി നൂലും ഇതിനായി ഉപയോഗിക്കും . നാലു കഷ്ണം തുണിയും ഒരു വാതിൽ കർട്ടനും ഉൾക്കൊള്ളുന്നതാണ് കഅബയുടെ മൂടുപടം. 15 മീറ്റർ ഉയരവും 12 മീറ്റർ വരെ നീളവുമുണ്ടാവും കിസ്‍വയുടെ നാല് കഷ്ണങ്ങൾക്ക്. ഏറെ പവിത്രതയോടെ പൂർത്തിയാകുന്ന ഈ കർമത്തിന് നേതൃത്വം നൽകുന്നത് ഇരുഹറം കാര്യലായ ഉദ്യോഗസ്ഥരാണ്.
Adjust Story Font
16