സൗദിയിൽ പ്രവാസികളുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നു; ജനസംഖ്യയിൽ 41 ശതമാനവും പ്രവാസികൾ
പ്രവാസികളടക്കം സൗദിയിലെ ആകെ ജനസംഖ്യ മൂന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷമായി ഉയർന്നു
സൗദിയിൽ പ്രവാസികളുടെ എണ്ണത്തിൽ കാര്യമായ മാറ്റങ്ങളില്ലെന്ന് ജനസംഖ്യാ സർവേ റിപ്പോർട്ട്. സൗദിയിലെ ആകെ ജനങ്ങളിൽ 41 ശതമാനവും പ്രവാസികളാണ്. പ്രവാസികളടക്കം സൗദിയിലെ ആകെ ജനസംഖ്യ മൂന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷമായി ഉയർന്നു
സൗദി ഭരണകൂടത്തിന്റെ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയാണ് രാജ്യത്തെ ജനസംഖ്യാ സെൻസസ് കഴിഞ്ഞ വർഷം നടത്തിയത്. അതിലെ പ്രധാന വിവരങ്ങളാണ് ഇന്ന് പുറത്ത് വിട്ടത്. മൂന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷത്തി എഴുപത്തിയയ്യായിരം പേരാണ് പ്രവാസികളടക്കം സൗദിയിലുള്ളത്.
ഇതിൽ ഒരു കോടി 88 ലക്ഷമാണ് സൗദികളുടെ എണ്ണം. ഒരു കോടി 34 ലക്ഷമാണ് പ്രവാസികളുടെ എണ്ണം. അതായത് ആകെ ജനസംഖ്യയിൽ 41 ശതമാനവും പ്രവാസികളാണ്. സൗദിവത്കരണം രൂക്ഷമായ 2015ന് ശേഷവും പ്രവാസികളുടെ എണ്ണത്തിൽ കാര്യമായ മാറ്റമില്ല. അവസരങ്ങൾ തേടി പ്രവാസികൾ ഇപ്പോഴും സൗദിയിലേക്കൊഴുകുന്നുണ്ടെന്ന് ചുരുക്കം.
സൗദിയുടെ ചരിത്രത്തിലെ ഏറ്റവും സമഗ്രവും കൃത്യവുമായ ജനസംഖ്യാ സർവേയാണ് സൗദി 2022 സെൻസസ് എന്ന് അതോറിറ്റി പറയുന്നു. സൗദിയിൽ യുവജനങ്ങളുടെ എണ്ണമാണ് പ്രധാനപ്പെട്ട മറ്റൊരു പ്രത്യേകത. 30 വയസ്സിന് താഴെയുള്ളവരാണ് സൗദി ജനസംഖ്യയിൽ 63 ശതമാനവും. ജനസംഖ്യയയിൽ 61 ശതമാനം പുരുഷന്മാരും 39 ശതമാനം സ്ത്രീകളുമാണ്. ഓരോ സൗദി കുടുംബങ്ങളിലും ശരാശരി 4.2 ആണെന്നും സർവേ കാണിക്കുന്നു.
Adjust Story Font
16