Quantcast

സൗദിയില്‍ സ്വയം തൊഴിലന്വേഷകരുടെ എണ്ണം വര്‍ധിക്കുന്നു

2023 ആദ്യ പകുതിയില്‍ സ്വയം തൊഴിലന്വേഷകര്‍ 23.5 ലക്ഷം കവിഞ്ഞു

MediaOne Logo

Web Desk

  • Published:

    29 Aug 2023 4:52 PM GMT

സൗദിയില്‍ സ്വയം തൊഴിലന്വേഷകരുടെ എണ്ണം വര്‍ധിക്കുന്നു
X

സൗദിയില്‍ സ്വയംതൊഴില്‍ തേടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്. ഈ വര്‍ഷം ആദ്യപകുതിയില്‍ സ്വയംതൊഴില്‍ കരാറുകളുടെ എണ്ണം ഇരുപത്തി മൂന്നര ലക്ഷത്തിലെത്തിയതായി മാനവവിഭവശേഷി മന്ത്രാലയം പുറത്ത് വിട്ട് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫ്‌ളക്‌സിബില്‍ തൊഴില്‍ കരാറുകളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി.

സൗദി മാനവവിഭവശേഷി സാമൂഹ്യവികസന മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സിയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. 2023 ആദ്യ പകുതി പിന്നിടുമ്പോള്‍ രാജ്യത്തെ സ്വയംതൊഴിലന്വേഷകരുടെ എണ്ണം 23 ലക്ഷത്തി അറുപതിനായിരം പിന്നിട്ടതായി റിപ്പോര്‍ട്ട് പറയുന്നു. ഇക്കാലയളവില്‍ ഫ്‌ളക്‌സിബിള്‍ തൊഴില്‍ കരാറുകളിലും വലിയ വര്‍ധനവ് രേഖപ്പെടുത്തി. 377800 ആയി ഇത് ഉയര്‍ന്നു. അജീര്‍ വഴി രജിസ്റ്റര്‍ ചെയ്ത താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം 115000 ആയും ഫ്രീലാന്‍സ് ജീവനക്കാരുടെ എണ്ണം 16 ലക്ഷത്തി എഴുപതിനായിരമായി വര്‍ധിച്ചതായും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. വിദൂര ജോലികള്‍ക്കായി നിയമിക്കുന്ന കമ്പനികളുടെ എണ്ണം 7800ഉം ഫ്‌ളക്‌സിബിള്‍ വര്‍ക്ക് സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ എണ്ണം 7600ഉം ആയി ഉയര്‍ന്നു. സ്വയം തൊഴിലിനായി രാജ്യത്ത് അംഗീകരിച്ച പ്രഫഷനുകളുടെ എണ്ണം 281 ആയി ഉയര്‍ന്നിട്ടുണ്ട്.

TAGS :

Next Story