മദീനക്കാർ ഹാജിമാരെ വരവേറ്റത് പൂക്കൾ വിതറിയും മധുരം നൽകിയും
കോൺസുലേറ്റും ജവാസാത്തും സംയുക്തമായും വിമാനത്താവള അതോറിറ്റി പ്രത്യേകമായും ഹാജിമാർക്ക് സ്വീകരണമൊരുക്കി
പനിനീർ പൂക്കൾ വിതറിയും മധുരം നൽകിയുമാണ് മദീനക്കാർ ഹാജിമാരെ സ്വീകരിച്ചത്. രണ്ട് വർഷത്തിന് ശേഷം എത്തിയ വിദേശി ഹാജിമാരെ സ്വീകരിക്കാൻ മലയാളി സന്നദ്ധ സംഘടനകളും രംഗത്തുണ്ടായിരുന്നു. കൊടും ചൂടുള്ള മദീനയിൽ ഹാജിമാർക്ക് ഉദ്യോഗസ്ഥർ ജാഗ്രതാ നിർദേശം നൽകുന്നുണ്ട്.
രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിദേശ ഹാജിമാരെത്തുന്നത്. അവരെ പ്രവാചകരെ സ്വീകരിച്ച ഈരടികളുടെ പശ്ചാത്തലത്തിൽ മദീന നിവാസികൾ സ്വീകരിച്ചു. വിമാനത്താവളത്തിനകത്തായിരുന്നു സ്വീകരണം. ഈത്തപ്പഴങ്ങളും മധുരവും പാനീയങ്ങളും സമ്മാനങ്ങളും നൽകി ഹാജിമാരെ അവർ സ്വീകരിച്ചു. കോൺസുലേറ്റും ജവാസാത്തും സംയുക്തമായും വിമാനത്താവള അതോറിറ്റി പ്രത്യേകമായും ഹാജിമാർക്ക് സ്വീകരണമൊരുക്കി. വിവിധ സന്നദ്ധ സംഘടനാ കൂട്ടായ്മങ്ങൾ ഹാജിമാർക്ക് സേവനത്തിനായി രംഗത്തുണ്ടാകും. കടുത്ത ചൂടുള്ളതിനാൽ ഹാജിമാർക്ക് നിർജലീകരണം തടയാനുള്ള നിർദേശങ്ങൾ നൽകുന്നുണ്ട്. പഴവർഗങ്ങളും വെള്ളവും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് കോൺസുലേറ്റും ഹാജിമാരെ ഓർമിപ്പിക്കുന്നുണ്ട്.
Adjust Story Font
16