Quantcast

സൗദിയിൽ അരി വില വീണ്ടും കുറയും

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വിലക്ക് നീക്കിയതും തായ്ലൻഡ് അരിയുടെ വിലയിലെ ഇടിവുമാണ് വില കുറയാൻ കാരണം

MediaOne Logo

Web Desk

  • Published:

    7 Oct 2024 4:10 PM GMT

സൗദിയിൽ അരി വില വീണ്ടും കുറയും
X

റിയാദ്: സൗദി അറേബ്യയിൽ അരിയുടെ വില വീണ്ടും കുറയും. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വിലക്ക് നീക്കിയതും, തായ്ലൻഡ് അരിയുടെ വിലയിലെ ഇടിവുമാണ് വിലകുറയാനുള്ള പ്രധാന കാരണം. ഈ വർഷം തുടക്കം മുതൽ തന്നെ അരി വിലയിൽ ഒരു ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു.

ബസുമതി ഉൾപ്പെടെയുള്ള അരി ഇനങ്ങളുടെ വിലയിലാണ് കുറവ് വരിക. ഈ വർഷവും സൗദിയിലേക്കുള്ള ഇറക്കുമതിയിലെ വർധനവ് 10 ശതമാനമാണ്. കയറ്റുമതി നിയന്ത്രണങ്ങൾ നീക്കിയതിന് പിന്നാലെയാണ് ഈ വർധനവ്. ഇന്ത്യൻ ഭക്ഷ്യ കമ്പനികൾ രാജ്യത്ത് കൂടുതൽ നിക്ഷേപത്തിന് പദ്ധതി ഇടുന്നുണ്ട്. ഇതോടെ അരി വില വീണ്ടും കുറയും.

തായ് അരിയുടെ വിലയിൽ ഉണ്ടായ ഇടിവും അരി വില കുറയാൻ കാരണമായിട്ടുണ്ട്. അരി വില കുറയുന്നതോടെ കൂടുതൽ അരി ഉപഭോക്താക്കൾക്ക് ലഭ്യമാകും. വിപണിയിലെ വിലസ്ഥിരതയ്ക്കും നിലവിലെ സാഹചര്യം സഹായകരമാകും. ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും പാക്കിസ്താനിൽ നിന്നുമാണ് നിലവിൽ പ്രധാനമായും അരി ഇറക്കുമതി ചെയ്യുന്നത്.

TAGS :

Next Story