Quantcast

മദീനയിലെ മസ്ജിദു നബവി ഓരോ നമസ്കാരത്തിന് ശേഷവും ശുചീകരിക്കും

വിശുദ്ധ റമദാനിലെ തീർത്ഥാടകരുടെ ഒഴുക്ക് കണക്കിലെടുത്താണ് പ്രത്യേക ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത്

MediaOne Logo

Web Desk

  • Published:

    7 March 2025 6:10 AM

മദീനയിലെ മസ്ജിദു നബവി ഓരോ നമസ്കാരത്തിന് ശേഷവും ശുചീകരിക്കും
X

ജിദ്ദ: മദീനയിലെ മസ്ജിദു നബവി ഓരോ നമസ്കാരത്തിന് ശേഷവും ശുചീകരിക്കും. വിശുദ്ധ റമദാനിലെ തീർത്ഥാടകരുടെ ഒഴുക്ക് കണക്കിലെടുത്താണ് പ്രത്യേക ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത്.

നമസ്കാരങ്ങൾ, ശുചീകരണം, സന്ദർശകരുടെ സേവനങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് വിപുലമായ പ്രവർത്തന പദ്ധതി ഹറം കാര്യാലയം പ്രഖ്യാപിച്ചത്. റൗളാ ശരീഫ് സന്ദർശിക്കുന്ന വിശ്വാസികളെ സ്വീകരിക്കാൻ പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഹറമിലെ ശുചീകരണ ജോലികൾ പൂർത്തിയാക്കാനായി 161 ക്ലീനിങ് വാഹനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ദിനംപ്രതി അഞ്ച് തവണ പള്ളി മുഴുവനായും വൃത്തിയാക്കുകയും അണു വിമുക്തമാക്കുകയും ചെയ്യും.

പള്ളിയിലും മുറ്റങ്ങളിലും 114 ഇലക്ട്രോണിക് സ്ക്രീനുകൾ തൽസമയ വിവരങ്ങൾ പ്രദർശിപ്പിക്കാനായി സ്ഥാപിച്ചിട്ടുണ്ട്.

പ്രായമായവർക്കും രോഗികൾക്കുമായി 300 വീൽചെയറുകളും 30,000 കസേരകളും പള്ളിയിൽ ഒരുക്കിയിട്ടുണ്ട്.

പള്ളിക്കുള്ളിലെ ശബ്ദ സംവിധാനങ്ങൾ മികച്ചതാക്കി. ഹറമിന്റെ വടക്കുഭാഗത്ത് കുട്ടികൾക്കായി ഹോസ്പിറ്റാലിറ്റി സെന്റർ സ്ഥാപിച്ചിട്ടുണ്ട്.

തിരക്ക് നിയന്ത്രിക്കാനായി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

TAGS :

Next Story