സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ വധശിക്ഷ റിയാദ് കോടതി റദ്ദ് ചെയ്തു
ഇന്ന് രാവിലെയാണ് റിയാദ് ക്രിമിനൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ റിയാദ് കോടതി റദ്ദ് ചെയ്തു. കേസിൽ കക്ഷികളായ ഇരു വിഭാഗം വക്കീലുമാരുടെയും എംബസി ഉദ്യോഗസ്ഥരുടെയും മുമ്പാകെയാണ് കേസ് റദ്ദ് ചെയ്തുള്ള വിധ്യപ്രഖ്യാപനം. കൊല്ലപ്പെട്ട സ്വദേശി ബാലന്റെ ബന്ധുക്കൾ മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നൽകാൻ തയ്യാറായതോടെയാണ് വധിശിക്ഷ ഒഴിവായത്.
ഇന്ന് രാവിലെയാണ് റിയാദ് ക്രിമിനൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കൊല്ലപ്പെട്ട സ്വദേശി ബാലന്റെ ബന്ധുക്കൾ മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നൽകാൻ തയ്യാറാണെന്ന് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. മോചനദ്രവ്യമായ ഒന്നര കോടി റിയാലും കോടതിയിൽ കെട്ടിവെച്ചു. ഇതിന്ന് പിന്നാലെയാണ് കോടതിയുടെ വിധി.
ഇരുവിഭാഗം വക്കീലുമാരും ഇന്ന് കോടതിയിൽ എത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥർ, റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂർ എന്നിവരും റഹീമിനോപ്പം കോടതിയിൽ ഹാജരായി. കോടതിയിലെ വെർച്വൽ സംവിധനത്തിലൂടെയാണ് റഹീമിനെ കോടതി കണ്ടത്. രേഖകളെല്ലാം പരിശോധിച്ച കോടതി വധശിക്ഷ റദ്ദ് ചെയ്ത് ഉത്തരവിറക്കി. കോടതയിൽ ഇന്ത്യൻ എംബസി വഴി സമർപ്പിച്ച ഒന്നരക്കോടി റിയാലിന്റെ ചെക്ക് കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിക്ക് കൈമാറി. കോടതിയുടെ അന്തിമ വിധി പകർപ്പ് ബന്ധപ്പെട്ട വകുപ്പുകൾക്ക് ലഭിക്കുന്നതോടെ അബ്ദുറഹീമിന്റെ മോചനം സാധ്യമാകും. ജയിൽ മോചിതനാകുന്ന റഹീമിനെ നേരിട്ട് നാട്ടിലേക്ക് കയറ്റിവിടുകയാണ് ചെയ്യുക.
Adjust Story Font
16