സൗദി ദേശീയ ചാരിറ്റി കാമ്പയിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി
സല്‍മാന്‍ രാജാവ് 30 ലക്ഷവും കിരീടവകാശി 20 ലക്ഷവും സംഭവന നല്‍കി
സൗദിയില്‍ ദേശീയ ചാരിറ്റി കാമ്പയിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ഭരണാധികാരി സല്‍മാന്‍ രാജാവ് മുപ്പത് ദശലക്ഷം റിയാല്‍ നല്‍കി കാമ്പയിന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇരുപത് ദശലക്ഷം റിയാലും ചാരിറ്റി പ്രവര്‍ത്തനങ്ങളിലേക്ക് സംഭാവന നല്‍കി.
കഴിഞ്ഞ വര്‍ഷം മുതല്‍ തുടക്കം കുറിച്ച ഏകീകൃത ചാരിറ്റി ഓര്‍ഗനൈസേഷനു കീഴിലാണ് ഇത്തവണയും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. ദേശീയ തലത്തില്‍ രൂപീകരിച്ച ഇഹ്സാന്‍ പ്ലാറ്റ്ഫോമിലേക്കാണ് സംഭവനകള്‍ സ്വീകരിക്കുക.
പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍വ്വഹിച്ചു. പദ്ധതിയിലേക്കുള്ള ആദ്യ സഹായമായി മുപ്പത് ദശലക്ഷം റിയാല്‍ അനുവദിക്കുകയും ചെയ്തു.
സൗദി ഡാറ്റാ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കീഴിലാണ് ഇഹ്സാന്‍ പ്രവര്‍ത്തിച്ചു വരുന്നത്. പ്രാദേശികവും അന്തര്‍ദേശീയവുമായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക കണ്ടെത്തുന്നതിന്റെ ഭാഗമയാണ് ഇഹ്സാന് രൂപം നല്‍കിയത്. ഭരണാധികാരികളുടെ ഉദാരമായ സംഭാവനക്ക് ഇഹ്സാന്‍ സൂപ്പര്‍വൈസറി കമ്മിറ്റി ചെയര്‍മാന്‍ ഡോ. അബ്ദുല്ല ബിന്‍ ഷറഫ് അല്‍ ഗാംദി നന്ദി രേഖപ്പെടുത്തി.
ഇത് രാജ്യത്തെ പൗരന്‍മാര്‍ക്കും വിദേശികള്‍ക്കും കൂടുതല്‍ പ്രചോദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി വഴി ഇതിനകം നാല് ദശലക്ഷത്തിലധികം പേരെ നേരിട്ട് സഹായിച്ചതായും ഇതിനായി 391 മില്യണിലധികം ഡോളര്‍ ചിലവഴിച്ചതായും ചെയര്‍മാന്‍ വെളിപ്പെടുത്തി.
Adjust Story Font
16