സൗദിയില്‍ വേനല്‍ ചൂട് ശക്തമായി; പകല്‍ താപനില 48 ഡിഗ്രി വരെ ഉയര്‍ന്നു
കിഴക്കന്‍ പ്രവിശ്യ, മദീന, മക്ക, റിയാദ് പ്രവിശ്യകളിലാണ് ശക്തമായ വേനല്‍ ചൂട് അനുഭവപ്പെട്ടു വരുന്നത്.
സൗദിയില്‍ വേനല്‍ ചൂട് വീണ്ടും ശക്തമാകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പകല്‍ താപനില നാല്‍പ്പത്തിയെട്ട് ഡിഗ്രി വരെ ഉയര്‍ന്നു. ശക്തമായ ചൂടിനൊപ്പം ഉഷ്ണകാറ്റും വീശിയടിക്കുന്നുണ്ട്. ചൂടിന് ശമനമാകുന്നത് വരെ ഉച്ച സമയത്തെ യാത്ര ഒഴിവാക്കാന്‍ കാലാവസ്ഥ വിദഗ്ദര്‍ നിര്‍ദ്ദേശം നല്‍കി. കിഴക്കന്‍ പ്രവിശ്യ, മദീന, മക്ക, റിയാദ് പ്രവിശ്യകളിലാണ് ശക്തമായ വേനല്‍ ചൂട് അനുഭവപ്പെട്ടു വരുന്നത്. ഇവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പകല്‍ താപനില 48 ഡിഗ്രി വരെ ഉയര്‍ന്നു. ശക്തമായ ചൂടിനൊപ്പം ഉഷ്ണകാറ്റും അനുഭവപ്പെട്ടു വരുന്നുണ്ട്.
കാറ്റനുഭവപ്പെടുന്ന ഉച്ച സമയങ്ങളില്‍ യാത്രയും മരുഭൂമി വാസങ്ങളും ഒഴിവാക്കണമെന്ന് ദേശീയ കാലാവസ്ഥ വിദഗ്ദര്‍ നിര്‍ദ്ദേശം നല്‍കി. ഉയര്‍ന്ന താപനിലയില്‍ വീശിയടിക്കുന്ന കാറ്റില്‍ പൊടിപടലങ്ങളും വിഷവാതകങ്ങളും കൂടിയ തോതില്‍ അടങ്ങിയിരിക്കും ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഒപ്പം അപകടങ്ങള്‍ക്കും കാരണമാകുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അല്‍ബാഹ, അല്‍ഖസീം, അബഹ ഭാഗങ്ങളില്‍ മഴയും കോടമഞ്ഞുമടങ്ങുന്ന തണുപ്പ് കാലവസ്ഥായാണ് അനുഭവപ്പെടുന്നത്. ഇവിടങ്ങളില്‍ താപന നില്‍ 20നും 22നും ഇടയിലാണ് രേഖപ്പെടുത്തിയത്.
Adjust Story Font
16